കര്‍ഷക പ്രതിഷേധത്തെ പറ്റി ചോദ്യം, ഇന്ത്യ-പാക് തര്‍ക്കത്തെക്കുറിച്ച് മറുപടി നല്കി ബോറിസ് ജോണ്സണ്, നടക്കുന്നതെന്താണെന്നറിയാമോ എന്ന് എംപി
രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തെ പറ്റിയുള്ള ചോദ്യത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നല്കിയ ഉത്തരം ചര്‍ച്ചയാവുന്നു. ബ്രിട്ടീഷ് സിഖ് എംപി തന്മന്ജീത് ദെശി ആണ് ചോദ്യത്തോര വേളയില്‍ ബോറിസ് ജോണ്‍സണോട് കര്‍ഷക പ്രതിഷേധത്തിലെ നിലപാടിനെ പറ്റി ചോദിച്ചത്. കര്‍ഷകര്‍ക്കെതിരെ ടിയര്‍ ഗ്യാസുകളും ജലപീരങ്കിയും ടിയര്‍ ഗ്യാസുകളും പ്രയോഗിക്കുന്നത് കാണുന്നത് ഭയപ്പെടുത്തുന്നെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഞങ്ങളുടെ ഈ ആശങ്കകള്‍ അറിയിക്കുമോ എന്നുമായിരുന്നു എംപി ചോദിച്ചത്. ഇതിനുള്ള മറുപടിയായി ബോറിസ് […]

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തെ പറ്റിയുള്ള ചോദ്യത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നല്കിയ ഉത്തരം ചര്‍ച്ചയാവുന്നു. ബ്രിട്ടീഷ് സിഖ് എംപി തന്മന്ജീത് ദെശി ആണ് ചോദ്യത്തോര വേളയില്‍ ബോറിസ് ജോണ്‍സണോട് കര്‍ഷക പ്രതിഷേധത്തിലെ നിലപാടിനെ പറ്റി ചോദിച്ചത്.
കര്‍ഷകര്‍ക്കെതിരെ ടിയര്‍ ഗ്യാസുകളും ജലപീരങ്കിയും ടിയര്‍ ഗ്യാസുകളും പ്രയോഗിക്കുന്നത് കാണുന്നത് ഭയപ്പെടുത്തുന്നെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഞങ്ങളുടെ ഈ ആശങ്കകള്‍ അറിയിക്കുമോ എന്നുമായിരുന്നു എംപി ചോദിച്ചത്. ഇതിനുള്ള മറുപടിയായി ബോറിസ് ജോണ്സണ് പറഞ്ഞത് ഇന്ത്യ പാകിസ്താന് തര്‍ക്കത്തെക്കുറിച്ചാണ്.
‘ ഇന്ത്യയും പാകിസ്താനും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് സംഭവിച്ച് ഞങ്ങള്‍ക്ക് ഗൗരവമായ ആശങ്കയുണ്ട്. എന്നാല്‍ ഇവ ഈ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട കാര്യമാണ്,’ ബോറിസ് ജോണ്സണ് മറുപടി നല്കി.
എംപിയുടെ ചോദ്യവുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യമാണ് ബോറിസ് ജോണ്സണ് ഉത്തരം നല്‍കിയത്. ഉത്തരത്തില്‍ അതൃപ്തനായ എംപി ബോറിസിന്റെ മറുപടിയടങ്ങിയ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും എന്താണ് പറയുന്നത് എന്നതിനെ പറ്റി പ്രധാനമന്ത്രിക്ക് യഥാര്‍ത്ഥത്തില്‍ അറിഞ്ഞാല്‍ നന്നായേനെ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തെ പറ്റി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷം വിഷയത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 36 ബ്രിട്ടീഷ് എംപിമാര്‍ ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരുന്നു. ലേബര്‍പാര്‍ട്ടി, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ എംപിമാരുടെ ആവശ്യം സ്വീകരിക്കപ്പെട്ടിരുന്നില്ല.
- TAGS:
- Farmers Protest