Top

വിവാദ ജഡ്ജിന്റെ കാലാവധി വെട്ടിക്കുറച്ചു: നടപടി സ്ഥിരപ്പെടുത്തല്‍ തടഞ്ഞതിനു പിന്നാലെ

ലൈംഗികാതിക്രമക്കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി ഗനേഡിവാലയുടെ പ്രവര്‍ത്തന കാലാവധി വെട്ടിക്കുറച്ചു. അഡീഷണല്‍ ജഡ്ജായി തുടരാനുള്ള പുതുക്കിയ കാലാവധി രണ്ട് വര്‍ഷത്തിനു പകരം ഒരു വര്‍ഷമാക്കിയാണ് കേന്ദ്രം കുറച്ചത്. ഫെബ്രുവരി 13 മുതല്‍ ജസ്റ്റിസ് പുഷ്പയുടെ പുതിയ കാലാവധി തുടങ്ങുകയാണ്. കഴിഞ്ഞ മാസം വിവാദമായ രണ്ട് വിധി പ്രസ്താവനകളെ തുടര്‍ന്ന് ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള അനുമതി സുപ്രീകോടതി കൊളീജിയം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് വര്‍ഷം സ്ഥാനത്ത് തുടരാനുള്ള കാലാവധി നല്‍കാന്‍ […]

13 Feb 2021 2:07 AM GMT

വിവാദ ജഡ്ജിന്റെ കാലാവധി വെട്ടിക്കുറച്ചു: നടപടി സ്ഥിരപ്പെടുത്തല്‍ തടഞ്ഞതിനു പിന്നാലെ
X

ലൈംഗികാതിക്രമക്കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി ഗനേഡിവാലയുടെ പ്രവര്‍ത്തന കാലാവധി വെട്ടിക്കുറച്ചു. അഡീഷണല്‍ ജഡ്ജായി തുടരാനുള്ള പുതുക്കിയ കാലാവധി രണ്ട് വര്‍ഷത്തിനു പകരം ഒരു വര്‍ഷമാക്കിയാണ് കേന്ദ്രം കുറച്ചത്. ഫെബ്രുവരി 13 മുതല്‍ ജസ്റ്റിസ് പുഷ്പയുടെ പുതിയ കാലാവധി തുടങ്ങുകയാണ്.

കഴിഞ്ഞ മാസം വിവാദമായ രണ്ട് വിധി പ്രസ്താവനകളെ തുടര്‍ന്ന് ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള അനുമതി സുപ്രീകോടതി കൊളീജിയം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് വര്‍ഷം സ്ഥാനത്ത് തുടരാനുള്ള കാലാവധി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രം ഇറക്കിയ നോട്ടിഫിക്കേഷനില്‍ ഇവര്‍ക്ക് ഒരു വര്‍ഷക്കാലയളവ് മാത്രമാണ് നല്‍കിയിരിക്കുന്നത്.

ലൈംഗിതാക്രമക്കേസുകളില്‍ ജസ്റ്റിസ് പുഷ്പ പുറപ്പെടുവിച്ച വിധികള്‍ വിവാദമായതിനു പിന്നാലെയാണ് നടപടി. അടുത്തിടെ മൂന്ന് വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലാണ് ജസ്റ്റിസ് പുഷ്പ പോക്സോ ചുമത്താനാകില്ലെന്ന് വിധി പറഞ്ഞത്. ഈയടുത്ത കാലത്തായി ജസ്റ്റിസ് പുഷ്പയുടെ ഭൂരിഭാഗം വിധികളും വിവാദമായിരുന്നു. വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗീക അതിക്രമമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ വിട്ടയക്കാനുള്ള ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.

വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗിക അതിക്രമത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ല. ചെറിയ രീതിയിലുള്ള കടന്നാക്രമണവും ലൈംഗീക അതിക്രമമല്ല. 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി അക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയുടെ വാദത്തിലായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.

‘വസ്ത്രത്തിനുമേല്‍ പെണ്‍കുട്ടിയുടെ ശരീര ഭാഗത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗീക അതിക്രമമല്ല. വസ്ത്രം മാറ്റുകയോ, വസ്ത്രത്തിനുള്ളിലൂടെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ മാത്രമാണ് ലൈംഗീക അതിക്രമമായി കണക്കാക്കാന്‍ കഴിയു’, എന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധി.

Next Story