അര്‍ണാബിന് ജാമ്യമില്ല; അസാധാരണ സാഹചര്യമൊന്നും ഇല്ലല്ലോയെന്ന് ബോംബെ ഹൈക്കോടതി
ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. ബോംബെ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. അസാധാരണ സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ കേസിന്റെ വാദം നടന്നിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായതിന് ശേഷം ബോംബെ ഹൈക്കോടതിയില്‍ അര്‍ണബിന്റെ അഭിഭാഷകര്‍ ആദ്യം ഹേബിയസ് കോര്‍പസ് ഹരജിയായിരുന്നു സമര്‍പ്പിച്ചിരുന്നത്. പിന്നീടാണ് ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നും മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അര്‍ണാബിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിന്റെ വിധിയെ […]

ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. ബോംബെ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. അസാധാരണ സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ കേസിന്റെ വാദം നടന്നിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായതിന് ശേഷം ബോംബെ ഹൈക്കോടതിയില്‍ അര്‍ണബിന്റെ അഭിഭാഷകര്‍ ആദ്യം ഹേബിയസ് കോര്‍പസ് ഹരജിയായിരുന്നു സമര്‍പ്പിച്ചിരുന്നത്. പിന്നീടാണ് ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നും മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അര്‍ണാബിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിന്റെ വിധിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതിയില്‍നിന്നും തീര്‍പ്പുണ്ടാകാത്ത പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ അസാധാരണമായ സാഹചര്യം നിലവില്ലെന്ന് വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.
ജാമ്യത്തിനായി സെഷന്‍സ് കോടതിയെ അര്‍ണാബിന് സമീപിക്കാം. അത്തരത്തില്‍ നീക്കമുണ്ടായാല്‍ നാല് ദിവസത്തിനകം ജാമ്യ ഹരജി സെഷന്‍സ് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. 2018ല്‍ ഇന്റീരിയല്‍ ഡിസൈനറായിരുന്ന അന്വയ് നായികിന്റെയും അമ്മയുടെയും മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോസ്വാമിയും മറ്റ് രണ്ടുപേരും തനിക്ക് തരാനുണ്ടായിരുന്ന 5.40 കോടി രൂപ തിരികെ നല്കാന് കൂട്ടാക്കാത്തതാണ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അന്വയ് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സ്റ്റുഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണാബ് പണം നല്കാനുണ്ടായിരുന്നത്.
- TAGS:
- Arnab Goswami
- Republic TV