Top

കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. പടന്ന എടച്ചാക്കൈയില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. അര്‍ധരാത്രിയോടെ ഫൈസലിന്റെ വീടിന് നേരെ സ്റ്റീല്‍ബോംബാക്രമണമുണ്ടാവുകയായിരുന്നു. ആക്രമത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ സിപിഐഎമ്മിന്റെ നേതാക്കള്‍ പരാജയപ്പെട്ടിരുന്നു. തോല്‍വിയുടെ പകപോക്കലാണെന്ന് ഫൈസലും ആരോപിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം സിപിഐഎം പ്രാദേശികനേതൃത്വം തള്ളി. […]

18 Dec 2020 11:24 PM GMT

കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
X

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. പടന്ന എടച്ചാക്കൈയില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. അര്‍ധരാത്രിയോടെ ഫൈസലിന്റെ വീടിന് നേരെ സ്റ്റീല്‍ബോംബാക്രമണമുണ്ടാവുകയായിരുന്നു.

ആക്രമത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ സിപിഐഎമ്മിന്റെ നേതാക്കള്‍ പരാജയപ്പെട്ടിരുന്നു. തോല്‍വിയുടെ പകപോക്കലാണെന്ന് ഫൈസലും ആരോപിച്ചു.

എന്നാല്‍, ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം സിപിഐഎം പ്രാദേശികനേതൃത്വം തള്ളി. സംഭവത്തില്‍ പൊലീസ് ഇതുവരെ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Next Story