Top

'വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനങ്ങൾ സഹിക്കില്ല'; നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്

സവർക്കറെ അപമാനിക്കുന്നതിനെതിന് സ്വരയുടെ ജീവന് നേരിട്ട് ഭീഷണിയുയർത്തിയുള്ള മുന്നറിയിപ്പാണ് കത്തിൽ

29 Jun 2022 5:11 PM GMT
ഫിൽമി റിപ്പോർട്ടർ

വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനങ്ങൾ സഹിക്കില്ല; നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്
X

ബോളിവുഡ് താരം സ്വര ഭാസ്‌കറിന് വധഭീഷണി. താരത്തിന്റെ വസതിയിൽ സ്പീഡ് പോസ്റ്റ് വഴിയാണ് അജ്ഞാത കത്തിലൂടെ വധഭീഷണി. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്. കത്ത് ലഭിച്ചതിനെ തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


കത്ത് ലഭിച്ചയുടൻ സ്വര ഭാസ്‌കർ വെർസോവ പോലീസ് സ്റ്റേഷനിലെത്തി അജ്ഞാതർക്കെതിരെ പരാതി നൽകുകയായിരുന്ന് എന്നും പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹിന്ദി ഭാഷയിലാണ് കാത്ത്. സവർക്കറെ അപമാനിക്കുന്നതിനെതിന് സ്വരയുടെ ജീവന് നേരിട്ട് ഭീഷണിയുയർത്തിയുള്ള മുന്നറിയിപ്പാണ് കത്തിൽ പ്രധാനമായും പറയുന്നത്. 'ഈസ് ദേശ് കേ നൗജവാൻ' (ഈ രാജയത്തെ പൗരൻ) എന്നാണ് കത്തിൽ അവസാനം ഒപ്പിട്ടത്. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനങ്ങൾക്ക് സഹിക്കില്ലെന്ന് കത്തിൽ പരാമർശിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറഞ്ഞു. ജയിലിൽ നിന്ന് മോചിപ്പിക്കാൻ അപേക്ഷിച്ചു! അത് ഒരിക്കലും ധീരനല്ല' എന്ന് 2017ൽ സ്വര ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 2019 ൽ, നടി മറ്റൊരു ട്വീറ്റ് ഒരു വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരുന്നു, "ഏറ്റവും ഭീരുവായ ഒരു ധീരഹൃദയന്റെ സൂത്രധാരനാണ് "വീർ" സവർക്കർ എന്ന് മനസ്സിലാക്കുന്നു എന്നുള്ള പോസ്റ്റും ഏറെ ചർച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

Story highlights: 'Youth in the country will not tolerate insult to Veer Savarkar'; Actress Swara Bhaskar receives death threat

Next Story