'നിങ്ങളൊരു റോക്സ്റ്റാർ തന്നെയാണ്, നിങ്ങൾക്കൊപ്പം പ്രവർത്തിക്കുവാൻ കാത്തിരിക്കുന്നു';അനുപം ഖേർ
''മികച്ച ആവേശം പകരുന്ന, ഒരു പൈസ വസൂൽ ചിത്രം''
31 Jan 2022 5:28 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അർജുനോടൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രശസ്ത ബോളിവുഡ് താരം അനുപം ഖേർ. അല്ലു അർജുന്റെ പുഷ്പ സിനിമ കണ്ടു കഴിഞ്ഞു അഭിപ്രായം രേഖപ്പെടുത്തുന്നതിനോടൊപ്പമാണ് അനുപം ഇക്കാര്യം കൂടി കൂട്ടിച്ചേർത്തത്. നിങ്ങൾ ഒരു റോക്സ്റ്റാർ തന്നെയാണ് എന്നും എല്ലാ ചലനങ്ങളും ആറ്റിട്യൂഡും ഇഷ്ടപ്പെട്ടു എന്നും അനുപം കുറിപ്പിലൂടെ പറയുന്നു.
"പുഷ്പ കണ്ടു. എല്ലാ അർത്ഥത്തിലും ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ. ജീവിതത്തിൽ കാണുന്നതിനേക്കാൾ വലിയ, മികച്ച ആവേശം പകരുന്ന, ഒരു പൈസ വസൂൽ ചിത്രം. പ്രിയപ്പെട്ട അല്ലു അർജുൻ, നിങ്ങളൊരു റോക്സ്റ്റാർ തന്നെയാണ്. നിങ്ങളുടെ എല്ലാ ചലനങ്ങളും ആറ്റിട്യൂഡും ഇഷ്ടപ്പെട്ടു. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു. പുഷ്പ ടീമിന് എല്ലാം വലിയ അഭിനന്ദനങ്ങൾ" അനുപം ഖേർ പറഞ്ഞു.
ബോളിവുഡ് അടക്കം പുഷ്പയ്ക്ക് മികച്ച പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. പുഷ്പ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തീയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡിൽ താര രാജാക്കന്മാരുടെ വലിയ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അല്ലു അർജുൻ അവിടെയും സ്റ്റാർ ആകുന്നത്.
- TAGS:
- Allu Arjun
- Anupam Kher
- pushpa