Top

അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജി'ന് യുപിയിൽ നികുതിയില്ല; തീരുമാനവുമായി യോഗി സർക്കാർ

സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയാണ് സിനിമ പറയുന്നത്.

2 Jun 2022 11:31 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് യുപിയിൽ നികുതിയില്ല; തീരുമാനവുമായി യോഗി സർക്കാർ
X

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'നെ നികുതിയിൽ നിന്ന് ഒഴിവാക്കി യുപി സർക്കാർ. സിനിമ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ പറഞ്ഞു. സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയാണ് സിനിമ പറയുന്നത്.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കരുതെന്നും എവിടെയെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ 'പൃഥ്വിരാജി'നെതിരെ കാർണി സേനയും രംഗത്തെത്തി.

അലഹബാദ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയുമായി കർണി സേന നൽകുകയും ചെയ്തിരുന്നു. റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടു വെച്ചത്. ഇതിനെല്ലാം മറികടന്നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

story highlights: yogi announces samrat prithviraj of akshay kumar tax free in uttar pradesh

Next Story