Top

'ഇനി എന്റെ അഭിനയം റിവ്യൂ ചെയ്യരുത്'; ഫിലിം കംപാനിയനെതിരെ യാമി ​ഗൗതം

8 April 2022 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനി എന്റെ അഭിനയം റിവ്യൂ ചെയ്യരുത്; ഫിലിം കംപാനിയനെതിരെ യാമി ​ഗൗതം
X

മുംബൈ: പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയൻ ചെയ്ത നിരൂപണത്തിൽ പ്രതിഷേധമറിയിച്ച് ചിത്രത്തിലെ നായിക യാമി ​ഗൗതം. അഭിനേത്രിയെന്ന നിലയിൽ തന്റെ ഉയർച്ചയെ ത‌ടയാൻ ഫിലിം കംപാനിയന്റെ ഭാ​ഗത്ത് നിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്. വളരെയധികം ബുദ്ധിമു‌ട്ടിയാണ് സിനിമാ മേഖലയിൽ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയൻ ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ​ട്വീറ്റ് ചെയ്തു. അഭിഷേക് ബച്ചൻ നായകനായ ദാസ്വി ഏപ്രിൽ ഏഴിനാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രക‌ടനത്തെക്കുറിച്ച് ഫിലിം കംപാനിയൻ നടത്തിയ പരാമർശമാണ് നടി ചൂണ്ടിക്കാട്ടുന്നത്.

'യാമി ​ഗൗതം ഇനി മുതൽ ഹിന്ദി സിനിമയിലെ കൊല്ലപ്പെ‌ടുന്ന നായികയല്ല. പക്ഷെ പുഞ്ചിരി ആവർത്തിക്കുന്നു,' എന്നായിരുന്നു റിവ്യൂവിലെ പരാമർശം. ഈ സ്ക്രീൻ ഷോട്ട് പങ്ക് വെച്ച് കൊണ്ടായിരുന്നു യാമിയുടെ പ്രതികരണം.

'സാധാരണയായി ക്രിയാത്മക വിമർശനത്തെ എന്റെ വളർച്ചയ്ക്ക് വേണ്ടി എടുക്കാറുണ്ടെന്ന് ഞാൻ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ. പക്ഷെ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാൻ ശ്രമിക്കുമ്പോൾ അതേപറ്റി സംസാരിക്കേണ്ടത് അത്യാവശമാണെന്ന് കരുതുന്നു. അടുത്തിടെയുള്ള എന്റെ സിനിമകളിൽ എ തേർസ്ഡേ, ബാല, ഉറി തുടങ്ങിയവവും ഉൾപ്പെ‌ടുന്നു. എന്നിട്ടും ഇതാണ് ​എന്റെ സിനിമകളു‌ടെ യോ​ഗ്യമായ അവലോകനം. ഇത് വലിയ അനാദരവാണ്,' യാമി ​ഗൗതം ട്വീറ്റ് ചെയ്തു.

'ലഭിക്കുന്ന അവസരങ്ങളിൽ സ്വന്തം കഴിവ് വീണ്ടും വീണ്ടും തെളിയിക്കാൻ പ്രത്യേകിച്ച് എന്നെ പോലെ സ്വപ്രയത്നത്തിൽ വളർന്ന അഭിനേത്രിക്ക് വർഷങ്ങളുടെ കഠിനാധ്വാനം വേണ്ടി വരും. എന്നി‌‌ട്ട് ചില പ്രശസ്ത പോർ‌‌ട്ടലുകളിൽ നിന്ന് വരുന്നത് ഇതാണ്. ഇത് ഹൃദയ ഭേദകമാണ്. നമ്മളിൽ പലരെയും പോലെ ഒരിക്കൽ ഞാനും ഫിലിം കംപാനിയൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലമായി ഇപ്പോൾ ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതൽ എന്റെ പ്രകടനം അവലോകനം ചെയ്യരുതെന്ന് ഞാൻ ഫിലിം കംപാനിയനോട് അഭ്യർത്ഥിക്കുന്നു. അത് വേദന കുറയ്ക്കും,' യാമി ​ഗൗതം ട്വീറ്റ് ചെയ്തു. ‌

story highlight: Yami Gautam against film companion

Next Story