പ്രിയ വാര്യരും അനശ്വര രാജനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം; ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് തിയേറ്ററുകളിലേയ്ക്ക്
അനശ്വര രാജന്റെ ഹിന്ദി അരങ്ങേറ്റമാണ്
26 Jan 2023 2:48 AM GMT
ഫിൽമി റിപ്പോർട്ടർ

ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളത്തിലെ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്കും അതേസമയം 2014-ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്റെ രണ്ടാംഭാഗവുമായ 'യാരിയാന്‍ 2'ന്റെ പുതിയ റിലീസ് തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ദിവ്യ ഖോസ്ല കുമാറിന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ കമിംഗ് ഓഫ് ഏജ് റൊമാന്റിക് ചിത്രം 'യാരിയാന്റെ' സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്ക് ആയി ഒരുങ്ങുന്നത്. താരനിരയിലും സംവിധാനത്തിലും മാറ്റമുണ്ട്. രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്ഗുപ്ത, വരിന ഹുസൈന് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, ആയുഷ് മഹേശ്വരി എന്നിവരാണ് നിര്‍മ്മാണം.
2014-ല്‍ പുറത്തെത്തിയ യാരിയാന്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു. രണ്ടാം ഭാഗം ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്ക് ആകുമ്പോൾ കസിന് സഹോദരങ്ങളുടെ കഥയാണ്.അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്. അഞ്ജലി മേനോൻ ആയിരുന്നു ബാംഗ്ലൂർ ഡേയ്സിന്റെ സംവിധാനം. 2014ലായിരുന്നു റിലീസ്.
Story Highlights: Yaariyan 2 Priya Varrrier Anaswara Rajan starrer Banglore Days remake