Top

'അല്ലു എനിക്കൊപ്പം അഭിനയിക്കേണ്ടി വരും'; തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ലെന്ന് അക്ഷയ് കുമാര്‍

2 Jun 2022 9:33 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു എനിക്കൊപ്പം അഭിനയിക്കേണ്ടി വരും; തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ലെന്ന് അക്ഷയ് കുമാര്‍
X

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനൊപ്പമെന്ന് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ റിലീസുമായ ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ല. സിനിമകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കണം. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും താന്‍ അഭിനയിക്കേണ്ടതായി വരുമെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തിയേറ്ററുകളില്‍ എത്തും. സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയ്ക്ക് തുടക്കം മുതലേ എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നു കൊണ്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയാണ് 'പൃഥ്വിരാജിലൂടെ' പറയുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക.

Story Highlights; Will Akshay Kumar and Allu Arjun work together

Next Story