Top

'ആ സിനിമയെ ഞങ്ങൾ തള്ളിക്കളയില്ല, 'ജീ ലെ സാറാ' അടുത്ത വർഷം'; ഗോസിപ്പുകൾക്ക് മറുപടിയുമായി ആലിയ ഭട്ട്

'ദിൽ ചാഹ്താ ഹേ', 'സിന്ദഗി നാ മിലേഗി ദോബാര' പോലെ ഒരു മികച്ച റോഡ് ട്രിപ്പ് മൂവി തന്നെയായിരിക്കും ചിത്രം

2 Aug 2022 10:13 AM GMT
ഫിൽമി റിപ്പോർട്ടർ

ആ സിനിമയെ ഞങ്ങൾ തള്ളിക്കളയില്ല, ജീ ലെ സാറാ അടുത്ത വർഷം; ഗോസിപ്പുകൾക്ക് മറുപടിയുമായി ആലിയ ഭട്ട്
X

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരാണ് പ്രിയങ്ക ചോപ്രയും കത്രീന കൈഫും ആലിയ ഭട്ടും. മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്ന നാൾ മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. 'ജീ ലെ സാറാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം അപ്ഡേറ്റുകൾ ലഭിക്കാത്തതിൽ നിരാശയിലാണ് പ്രേക്ഷകർ. ചിത്രം ഉണ്ടാകില്ല എന്നുള്ള സോഷ്യൽ മീഡിയ ഗോസിപ്പുകളും വന്നതോടെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

ഒരു അഭിമുഖത്തിലാണ് താരം 'ജീ ലെ സാറാ' എന്ന സിനിമയെ കുറിച്ച് തുറന്നു പറഞ്ഞത്. ''അത് സംഭവിക്കും. ഞങ്ങൾ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയെ തള്ളികളയാൻ തീരുമാനിച്ചിട്ടില്ല. ഏറെ ആകാംക്ഷയിലാണ് എല്ലാനവരും.'' ആലിയ ഭട്ട് വ്യക്തമാക്കി. 'ദിൽ ചാഹ്താ ഹേ', 'സിന്ദഗി നാ മിലേഗി ദോബാര' പോലെ ഒരു മികച്ച റോഡ് ട്രിപ്പ് മൂവി തന്നെയായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് പദ്ധതി.

വലിയ ബജറ്റിൽ തന്നെയാകും ചിത്രം ഒരുങ്ങുക. ബോളിവുഡിലെ നായികമാരുടെ ഇടയിൽ ഉള്ള ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഒരുങ്ങുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. എക്സൽ എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. 'ദിൽ ചാഹതാ ഹേ', 'സിന്ദഗി നാ മിലേഗി ദൊബാര', 'ദിൽ ധഡക്നേ ദോ', 'ഗല്ലി ബോയ്' തുടങ്ങിയ സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് എക്സൽ എന്റർടൈൻമെന്റ്.

Story highlights: 'We ain't letting that film go'; Alia Bhatt about 'Jee Le Zaraa' movie

Next Story