'കഴിവല്ല, സര്‍നെയിം ആണ് പ്രധാനം'; ബോളിവുഡിനെ വിമര്‍ശിച്ച് വിവേക് ഒബ്റോയ്
6 Dec 2021 4:57 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച് നടന് വിവേക് ഒബ്റോയ്. ബോളിവുഡ് ഒരു എക്സ്ക്ലൂസീവ് ക്ലബ്ബാണെന്നും അവിടെ കഴിവിനേക്കാള്‍ പ്രാധാന്യം കുടുംബപേരിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിനിമ ജീവിത്തിലെ യാത്രയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയ്് ഇക്കാര്യം വ്യക്തമാക്കിയത്.
യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന നേഴ്സറി ഞങ്ങള്‍ വികസിപ്പിച്ചില്ല എന്നതാണ് ബോളിവുഡ് സിനിമ വ്യവസായത്തിനെതിരെയുള്ള എന്റെ പരാതി. ഞങ്ങള്‍ എക്സ്ക്ലൂസീവ് ക്ലബ് ഉണ്ടാക്കി. അവിടെ കുടുംബപ്പേരിനാണ് പ്രാധാന്യം. കഴിവിനല്ല, അത് നിര്‍ഭാഗ്യകരമാണെന്ന് വിവേക് ഒബ്റോയ്് പറഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അവരെ പിന്തുണക്കാനും താന്‍ പരാമാവധി ശ്രമിക്കാറുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നടനായി മാറിയ വ്യക്തിയാണ് വിവേക് ഒബ്റോയ്. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ് നായകനാകുന്ന 'കടുവ'യാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന മലയാള സിനിമ. വില്ലന്‍ കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുക.
- TAGS:
- Vivek Obroi
- Bollywood