Top

'ലോകത്തിലെ ഏറ്റവും മികച്ച നടനാണ് ഷാരൂഖ് ഖാന്‍'; വീര്‍ ദാസ്

2 Dec 2021 5:07 AM GMT
ഫിൽമി റിപ്പോർട്ടർ

ലോകത്തിലെ ഏറ്റവും മികച്ച നടനാണ് ഷാരൂഖ് ഖാന്‍; വീര്‍ ദാസ്
X

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ലോകത്തിലെ ഏറ്റവും വലിയ താരം എന്ന് വിശേഷിപ്പിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വീര്‍ ദാസ്. അമേരിക്കന്‍ നടി വിറ്റ്‌നി കമ്മിംഗ്‌സിന്റെ പോഡ്കാസ്റ്റായ 'ഗുഡ് ഫോര്‍ യു' പോഡ്കാസ്റ്റില്‍ അതിഥിയായെത്തിയതായിരുന്നു വീര്‍ദാസ്. ഇതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഷാരുഖ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച സിനിമാതാരങ്ങളിലൊരാളാണ്. എസ്ആര്‍കെ എന്ന് വാക്ക് തന്നെ ആരാധകവൃന്ദത്തിന്റെ കാര്യത്തിലും അതിലുപരി എല്ലാ കാര്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. 'ഓരോ ഞായറാഴ്ചയും അദ്ദേഹത്തെ കാണാനായി 10,000 ആളുകളാണ് വീടിന് പുറത്ത് കാത്തു നില്‍ക്കുന്നത്' ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ വിവരച്ചുകൊണ്ട് വീർ ദാസ് പറഞ്ഞു.

ഷാരൂഖിന്റെ ജനപ്രീതിയുടെ പ്രധാന കാരണവും വീര്‍ വിശദീകരിച്ചു, ഒപ്പം ഷാരൂഖിന്റെ റൊമാന്റിക് ഹീറോ ഇമേജാണ് അദ്ദേഹത്തെ പ്രിയപ്പെട്ട നായകനാക്കിയത്. ഒരു വ്യക്തിയെ എല്ലാവരും ഒരുപോലെ ഇത്രയധികം ഇഷ്ടപ്പെടുക എന്നത് വളരെ അപൂര്‍വമാണെന്നും അത് അദ്ദേഹത്തിന്റെ സ്വാഭാവഗുണമാണെന്നും വിറ്റ്നി കമ്മിംഗ്‌സും അഭിപ്രായപ്പെട്ടു.

അടുത്തിടെ 'ഞാന്‍ വരുന്നത് രണ്ട് മുഖമുള്ള ഇന്ത്യയില്‍ നിന്നാണ്' എന്ന് വിവരിക്കുന്ന വീര്‍ ദാസിന്റെ യുഎസിലെ വാഷിങ്ടന്‍ കെന്നഡി സെന്ററിലെ പരിപാടി വിവാദമായിരുന്നു.

രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ടു വശങ്ങള്‍ പങ്കുവച്ചുള്ള 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഏറെ ചര്‍ച്ചയായി. പിന്നാലെ രാജ്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് വിമര്‍ശനവുമുയര്‍ന്നു. ഇതോടെ വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തില്‍ വീഴരുതെന്നും കാട്ടി വീര്‍ ദാസ് വിശദീകരണക്കുറിപ്പും ഇറക്കിയിരുന്നു.


Next Story