Top

'റിലീസിനോടടുക്കുമ്പോള്‍ ആവേശവും പരിഭ്രമവും'; 'വിക്രം വേദ' പൂര്‍ത്തിയായെന്ന് ഹൃതിക്

സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്യും

11 Jun 2022 6:02 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസിനോടടുക്കുമ്പോള്‍ ആവേശവും പരിഭ്രമവും; വിക്രം വേദ പൂര്‍ത്തിയായെന്ന് ഹൃതിക്
X

തമിഴ് സൂപ്പര്‍ഹിറ്റ് 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി. ഹൃതിക് റോഷനും ചിത്രത്തിന്റെ സംവിധായകരായ ഗായത്രി- പുഷ്‌കര്‍ എന്നിവരാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. റിലീസിന് കാത്തിരിക്കുകയാണെന്നും ആവശേത്തോടൊപ്പം പരിഭ്രമവും ഉണ്ടെന്നും സംവിധായകര്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃതിക് കുറിച്ചു.

'വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ ഒരുപാട് ഓര്‍മകളും പരീക്ഷണങ്ങള്‍ നിറഞ്ഞ നിമിഷങ്ങളും കഠിനാധ്വാനവുമൊക്കെയാണ് എന്റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോള്‍ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്.'ഹൃതിക് ട്വീറ്റ് ചെയ്തു.

'ഞങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഞങ്ങള്‍ക്ക് ഒരു കാര്യം മിസ്സ് ചെയ്യും. ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള ആലിംഗനങ്ങള്‍. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എത്ര അവിശ്വസനീയമായ നടനാണെന്ന് താങ്കള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ സെറ്റിലേക്ക് കൊണ്ടുവരുന്ന ആത്മാര്‍ത്ഥമായ സ്‌നേഹവും വളരെ വലുതാണ്' എന്ന് ഹൃതിക്കിനെ ടാഗ് ചെയ്ത് ഗായത്രി- പുഷ്‌കര്‍ കുറിച്ചു.

സെയ്ഫ് അലി ഖാനെക്കുറിച്ചും ഗായത്രി-പുഷ്‌കര്‍ ജോഡി പറയുന്നു. സെറ്റില്‍ ഏറ്റവും ഉത്സാഹത്തോടെയുണ്ടായിരുന്നയാളാണെന്നും ഇത്രയും ഒറിജിനല്‍ ആയ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. കളിചിരികള്‍ക്ക് ശേഷം അവിശ്വസനീയമായ അഭിനയമാണ് താരത്തിന്‍റേതെന്നും സംവിധായകര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വേദയായാണ് ഹൃതിക് എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അവതരിപ്പിക്കുന്നു ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്യും.

Story Highlights; Vikram vedha Hindi remake shooting completed

Next Story