Top

കൂഴങ്കൽ; നയൻതാരയെയും വിഘ്‌നേശ് ശിവനെയും അഭിനന്ദിച്ച് വിക്കി കൗശല്‍

നവാഗതനായ പി എസ് വിനോത് രാജാണ് ചിത്രത്തിെന്റ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

24 Oct 2021 1:00 PM GMT
ഫിൽമി റിപ്പോർട്ടർ

കൂഴങ്കൽ; നയൻതാരയെയും വിഘ്‌നേശ് ശിവനെയും  അഭിനന്ദിച്ച് വിക്കി കൗശല്‍
X

ഓസ്കാർ മത്സരത്തിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കൂഴങ്കൽ. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ വിക്കി കൗശൽ.

'വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളും, പ്രശസ്‍തിയിലേക്ക് ഉയരാൻ സാധിക്കട്ടെ', എന്നാണ് വിക്കി കൗശൽ ആശംസിച്ചത്. വിക്കി കൗശൽ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധവും ഓസ്‍കറിനായി മത്സരിക്കാൻ വേണ്ടിയുള്ള ചുരുക്കപ്പെട്ടികയില്‍ ഉണ്ടായിരുന്നു.

നവാഗതനായ പി എസ് വിനോത് രാജാണ് ചിത്രത്തിെന്റ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മദ്യപാനിയായ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. ഇതിന് മുമ്പും ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങല്‍ ലഭിച്ചിട്ടണ്ട്.

14 സിനിമകളുള്ള പട്ടികയില്‍ നിന്നാണ് കൂഴങ്കല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ മലയാള ചിത്രം നായാട്ടും ഇടം നേടിയിരുന്നു.

സംവിധായന്‍ ഷാജി എന്‍ കരുണന്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. ഫെബ്രുവരിയിലാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 27 നാണ് 94ാമത് ഓസ്‌കാര്‍ പുരസാകാരച്ചടങ്ങ് നടക്കുന്നത്.

Next Story

Popular Stories