Top

'ജവാനൊ'പ്പം ദളപതിയും?; ഷാരൂഖ്- അറ്റ്ലി ചിത്രത്തില്‍ അതിഥി താരമായി വിജയ്

23 Jun 2022 10:09 AM GMT
ഫിൽമി റിപ്പോർട്ടർ

ജവാനൊപ്പം ദളപതിയും?; ഷാരൂഖ്- അറ്റ്ലി ചിത്രത്തില്‍ അതിഥി താരമായി  വിജയ്
X

ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രമാകുന്ന 'ജവാനി'ല്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം ദീപിക പദുകോണും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തെന്നിന്ത്യന്‍ താരം റാണ ദഗുബാട്ടി ചിത്രത്തില്‍ അതിഥിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ 'മെരസല്‍', 'ബിഗില്‍' എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

Story Highlights; Vijay do cameo roles in Shahrukh Khan's Jawaan

Next Story