Top

വേദിയിലും പരിസരത്തും ഉന്തും തള്ളും; 'ലൈഗര്‍' പ്രൊമോഷന്‍ പകുതിയില്‍ നിര്‍ത്തി വിജയ് ദേവരകൊണ്ട

ആഗസ്റ്റ് 25നാണ് 'ലൈഗര്‍' റിലീസിനെത്തുന്നത്

1 Aug 2022 11:21 AM GMT
ഫിൽമി റിപ്പോർട്ടർ

വേദിയിലും പരിസരത്തും ഉന്തും തള്ളും; ലൈഗര്‍ പ്രൊമോഷന്‍ പകുതിയില്‍ നിര്‍ത്തി വിജയ് ദേവരകൊണ്ട
X

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ലൈഗര്‍ റിസീലിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയുടെ വേദിയില്‍ നിന്നും വിജയ്‌യും നടി അനന്യ പാണ്ഡെയും ഇറങ്ങി പോകുന്ന സംഭവമുണ്ടായി. ആരാധകരുടെ തിരക്ക് കാരണമാണ് താരങ്ങള്‍ക്ക് പരിപാടി പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്.

മുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ശാന്തരാകന്‍ വിജയ് പറഞ്ഞെങ്കിലും ആരാധകര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് വിജയ്‌യും അനന്യയും വേദിവിട്ടിറങ്ങിയത്. തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചരണ പരിപാടി നിര്‍ത്തി താരങ്ങള്‍ പോയത്.

മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 25നാണ് 'ലൈഗര്‍' റിലീസിനെത്തുന്നത്. അതിഥി താരമായി ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ എത്തുന്നുണ്ട്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

Story Highlights; Vijay Deverakonda, Ananya Panday stop Liger promotion event due to overcrowding

Next Story