1.7 കോടി അഡ്വാന്‍സ്, 8 ലക്ഷം പ്രതിമാസ വാടക; ആഡംബര ഫ്ലാറ്റില്‍ വിക്കിയും കത്രീനയും
20 Dec 2021 7:54 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വിവാഹ ശേഷമുള്ള വാര്‍ത്തകളും ശ്രദ്ധേയമാകാറുണ്ട്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മുംബൈ ജൂഹുവിലെ രാജ് മഹല്‍ കെട്ടിടത്തിലെ എട്ടാം നിലയിലാണ് ഫഌറ്റ്. നാല് ബെഡ് റൂം, വിശാലമായ ലിവിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, പൂജ മുറി, ആറ് ബാത്ത് റൂമുകള്‍ രണ്ട് സര്‍വന്റ് റൂം എന്നിങ്ങനെ വിശാലമായ ഫഌഫറ്റിന്റെ അഡ്വാന്‍സ് 1.7 കോടി രൂപയാണ്. ബീച്ചിന് അഭിമുഖമായാണ് വീട് സ്ഥിതി ചെയ്യുന്നത്. 5000 സ്ക്വയര്‍ ഫീറ്റ് വിസ്തരാമുള്ള ഫ്ലാറ്റിന്റെ പ്രതിമാസ വാടക എട്ട് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും താമസിക്കുന്നത് ഇതേ ഫ്ലാറ്റില്‍ അടുത്ത അപ്പാര്‍ട്ട്മെന്റിലാണ്. നേരത്തെ കത്രീനയും വിക്കിയും തങ്ങളുടെ അയല്‍ക്കാരായി എത്തുമെന്ന് അനുഷ്ക വെളിപ്പെടുത്തിയിരുന്നു.
രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ 9നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്ന് ദിവസങ്ങള്‍ നീണ്ട ചടങ്ങില്‍ 120 അതിഥികളാണ് പങ്കെടുത്തത്. ഇരുവരും പുറത്തുവിടുന്ന വിവാഹ ചടങ്ങുകളിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്. വിവാഹത്തിന് ഫോട്ടോ എടുക്കാനുള്ള അനുമതി ഇല്ലാതിരുന്നതിനാല്‍ താരങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. രാജസ്ഥാനിലെ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഡിസംബര്‍ 20 റിസെപ്ഷന് നടത്തും.