Top

ഈദ് ദിനത്തിൽ ഷാരൂഖിനെ കാണാൻ ആയിരങ്ങൾ; സെൽഫി പങ്കുവച്ച് താരം

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം 'പത്താനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകർ

3 May 2022 3:37 PM GMT
ഫിൽമി റിപ്പോർട്ടർ

ഈദ് ദിനത്തിൽ ഷാരൂഖിനെ കാണാൻ ആയിരങ്ങൾ; സെൽഫി പങ്കുവച്ച് താരം
X

ഈദ് ദിനത്തിൽ ബോളിവുഡ് താരം ഷാരൂഖിനെ കാണാൻ ആയിരങ്ങൾ. തന്റെ വസതിയായ മന്നത്തിൽ തടിച്ചു കൂടിയ ആരാധകരെ കാണാൻ ഷാരൂഖ് വീടിന്റെ ടെറസിൽ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് മന്നത്തിൽ വച്ച് ആരാധകരെ കാണാൻ ഷാരൂഖ് എത്തുന്നത്. അഭിവാദ്യം ചെയ്യുന്നത് കൂടാതെ താരം ആരാധകരുമായി സെൽഫി എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഈദ് ദിനത്തിൽ നിങ്ങളെയെല്ലാം കണ്ടുമുട്ടിയത് എത്ര മനോഹരമാണ്... അള്ളാഹു നിങ്ങളെ സ്നേഹ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്. ചിത്രം ഏറ്റെടുത്തുകൊണ്ട് താരത്തിന് ഈദ് ആശംസകളും നേർന്നു.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം 'പത്താനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു ട്രെയ്‌ലർ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് നൽകിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Story Highlights: Thousands to see Shah Rukh Khan on Eid day; SRK sharing selfie

Next Story