'ഉറപ്പിച്ച മൂന്നാം വിവാഹവും വേണ്ടെന്നു വച്ചു, ജീവിതത്തിൽ വന്ന പുരുഷന്മാർ നിരാശപ്പെടുത്തുന്നവർ'; സുസ്മിത സെൻ
'സുസ്മിതയും മോഡൽ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇരുവരും വേർപിരിഞ്ഞു.
1 July 2022 11:48 AM GMT
ഫിൽമി റിപ്പോർട്ടർ

ജീവിതത്തിൽ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തുന്നവരെന്ന് മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെൻ. മൂന്നാം വട്ടവും വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു താരം. വിവാഹം വേണ്ടന്ന് വെക്കാൻ കാരണം തന്റെ മക്കൾ അല്ല എന്നും അവർ ഒരിക്കലും ഒരു തടസമായിട്ടില്ലന്നും സുസ്മിത വ്യക്തമാക്കി. മൂന്ന് വിവാഹത്തിൽ നിന്നും ദൈവം രക്ഷിച്ചതായി ആണ് തോന്നുന്നത്, ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
'സുസ്മിതയും മോഡൽ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇരുവരും വേർപിരിഞ്ഞു. എന്റെ രണ്ടു കുട്ടികളും എന്റെ ജീവിതത്തിൽ വന്ന ആളുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ്. എല്ലാവർക്കും തുല്യമായ സ്നേഹവും ബഹുമാനവും അവർ നൽകിയിട്ടുണ്ട്. ഞാൻ മൂന്ന് തവണ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും, മൂന്ന് തവണയും ദൈവം എന്നെ രക്ഷിക്കുകയും ചെയ്തു.' സുസ്മിത വ്യക്തമാക്കി.
1994ൽ മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത സെൻ തെരഞ്ഞെടുക്കപ്പെടുന്നത്. 1996ൽ 'ദസ്തക്' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് താരം എത്തുനന്ത. വിവാഹ വാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറി സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയും ചെയ്തു. റെനീ, അലീസാ എന്നാണ് ഇരുവരുടെയും പേര്.
Story highlights: 'third marriage rejected, the men who came into life are disappointing'; Sushmita Sen