Top

' സിനിമ നിങ്ങളെ ആ ലോകത്തെത്തിക്കും'; 'ഗെഹ്‌റൈയാൻ' ഫെബ്രുവരി 11ന് പ്രൈമിൽ

നാളെ ഉച്ചയ്ക്ക് രണ്ടരയോടെ ട്രെയിലർ റിലീസ് ചെയ്യും

19 Jan 2022 4:10 PM GMT
ഫിൽമി റിപ്പോർട്ടർ

 സിനിമ നിങ്ങളെ ആ ലോകത്തെത്തിക്കും; ഗെഹ്‌റൈയാൻ ഫെബ്രുവരി 11ന് പ്രൈമിൽ
X

ദീപിക പദുകോൺ പ്രധാന വേഷത്തിലെത്തുന്ന 'ഗെഹ്‌റൈയാൻ' സിനിമയുടെ ട്രെയിലർ പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം നിലനിൽക്കുമ്പോൾ ആരാധകർ ഏറെ ആകാംക്ഷയിലാണ്. നാളെ ഉച്ചയ്ക്ക് രണ്ടരയോടെ ട്രെയിലർ റിലീസ് ചെയ്യും. ദീപിക പദുക്കോണിനെ കൂടാതെ സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡേ, ധൈര്യ കർവ എന്നിവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുകയാണ് അണിയറപ്രവർത്തകരും ബോളിവുഡും.

ഞങ്ങൾ നാളെ ഗെഹ്‌റൈയാൻ ലോകത്തേക്ക് ഡൈവ് ചെയ്യുമെന്നാണ് ദീപിക പദുക്കോൺ തൻ്റെ പുതിയ സിനിമയുടെ ട്രെയിലർ റിലീസിനെ കുറിച്ച് പറഞ്ഞത്. കൂത്താടാതെ വൈകാരികപരമായി വലിയ പ്രാധാന്യമർഹിക്കുന്നതാണ് സിനിമയെന്നും ചതുർവേദി ട്രെയലർ റിലീസിനെ കുറിച്ച് പറഞ്ഞു. സിനിമയുടെ ടീസർ മുൻപ് പുറത്ത് വന്നിരുന്നു. പുതിയ കാലത്തിൻ്റെ ബന്ധങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

കപൂർ ആൻഡ് സൺസ് സംവിധായകൻ ശകുൻ ബത്ര അഞ്ച് വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന ആദ്യ ഫീച്ചർ-ലെങ്ത് പ്രൊജക്റ്റാണ് ഗെഹ്‌റൈയാൻ. ഫെബ്രുവരി 11ന് പ്രൈം വീഡിയോയിലൂടെ സിനിമ പുറത്തിറങ്ങും.

Next Story