ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പ്രകടം; 'സര്‍ദാര്‍ ഉദ്ദം' ഓസ്‌കര്‍ എന്‍ട്രിയാവാത്തതിന്റെ കാരണം വ്യക്തമാക്കി ജൂറി
ജൂറി അംഗങ്ങളില്‍ ഒരാളായ ഇന്ദ്രദീപ് ദാസ് ഗുപ്തയാണ് വ്യക്തമാക്കിയത്.
27 Oct 2021 12:36 PM GMT
ഫിൽമി റിപ്പോർട്ടർ

സര്‍ദാര്‍ ഉദ്ദം ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകില്ല. ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പ്രകടമാകുന്നതിനാലാണ് ചിത്രം തെരഞ്ഞെടുക്കപ്പെടാതിരുന്നത് എന്നാണ് ജൂറിയുടെ വിശദ്ധീകരണം. ജൂറി അംഗങ്ങളില്‍ ഒരാളായ ഇന്ദ്രദീപ് ദാസ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ദാര്‍ ഉദ്ദത്തിന്റെ ക്യാമറ, സൗണ്ട് എന്നീ ഘടകങ്ങല്‍ മികച്ചതാണ്. എന്നാല്‍ സിനിമ വല്ലാതെ നീട്ടി വലിച്ചതായാണ് തനിക്ക് തോന്നിയതെന്ന് മറ്റൊരു ജൂറി അംഗം പറഞ്ഞു. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ യഥാര്‍ഥ വേദന ജനങ്ങളില്‍ എത്താന്‍ സമയമെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ മൈക്കില്‍ ഒ'ഡയറെ ഇംഗ്ലണ്ടില്‍ പോയി കൊലപ്പെടുത്തി പ്രതികാരം നിറവേറ്റുന്ന ഉദ്ദമിന്റെ കഥയാണ് ചിത്രം. ചിത്രം തെരഞ്ഞെടുക്കപ്പെടാത്തതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയരുന്നുണ്ട്.
- TAGS:
- SARDAR UDHAM
- Oscar Entry