കത്രീന-വിക്കി വിവാഹവേദിക്ക് ഒരു ദിവസത്തെ വാടക 6.5 ലക്ഷം
പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളോടുകൂടിയുള്ള റിസോര്‍ട്ടാണ്
8 Dec 2021 11:40 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡില്‍ ഏറെ ചര്‍ച്ച വിഷയമാണ് കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സെസ് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം ചടങ്ങുകള്‍ നടക്കുക. 700 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണിത്. 6.5 ലക്ഷം രൂപയാണ് ഇവിടെ റൂമുകള്‍ക്ക് ഒരു ദിവസത്തെ വാടകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളോടുകൂടിയുള്ള റിസോര്‍ട്ടാണ്. 48 മുറികളും രണ്ട് പാലസും രണ്ട് ക്ഷേത്രങ്ങളുമാണ് കോട്ടക്കകത്തുള്ളത്. ഇവിടുത്തെ ഏറ്റവും ചെറിയ മുറിക്ക് പോലും ഒരു രാത്രി മാത്രം 92000 രൂപയാണ് വാടക. ഫേര് സ്യൂട്ട് അരാവലി സ്യൂട്ട് എന്നിവക്ക് 1ലക്ഷം മുതല്‍ 1.3 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപയുമാണ് ചാര്‍ജ്. രാജ്കുമാരി സ്യൂട്ടിന് 60000 രൂപയാണ്.
റിസോര്‍ട്ടില്‍ വിവാഹാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. മെഹന്ദിക്കും സംഗീതത്തിനും ശേഷം ഹല്‍ദി ചടങ്ങും നടക്കും. കത്രീനയുടെയും വിക്കിയുടെയും വിവാഹ അതിഥികള്‍ ഇന്നലെ ജയ്പൂരിലേക്ക് പരന്നിരുന്നു . മെഹന്ദിക്കുള്ള മൈലാഞ്ചി രാജസ്ഥാനിലെ സോജത്തില് നിന്നാണ് ലഭിച്ചത്, പൂര്‍ണമായും പ്രകിതിദത്തമായ മെഹന്തിക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വില.
വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളും പുറത്തു വന്നിരുന്നു. ഇന്ത്യന്‍ പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാകും അതിഥികള്‍ക്കായി വിളമ്പുക. ചാറ്റ് സ്റ്റാളുകള്‍, കബാബുകള്‍, പരമ്പരാഗത രാജസ്ഥാനി പാചകരീതികള്‍ എന്നിവ വിവാഹത്തിലെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്ത അഞ്ച് തട്ടിലുള്ള വിവാഹ കേക്കും മെനുവില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയും വിക്കിയും ചേര്‍ന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാല്‍ വെസ്റ്റേണ്‍ രുചിയിലുള്ള ഭക്ഷണങ്ങളും ഉണ്ടാകും. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്.