Top

'പരിഹാസത്തിന് നന്ദി, പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ'; ട്രോളുകൾക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ

മിക്ക ട്രോളുകൾക്കും പ്രതികരിച്ചില്ല എങ്കിലും ചിലരുടെ അതിരുവിട്ട കമെന്റ്റിന് മറുപടി പറയുകയായിരുന്നു.

16 May 2022 4:45 AM GMT
ഫിൽമി റിപ്പോർട്ടർ

പരിഹാസത്തിന് നന്ദി, പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ; ട്രോളുകൾക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ
X

സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചന് നേരെ ഉണ്ടായ ട്രോളുകൾക്ക് മറുപടിയുമായി താരം. കഴിഞ്ഞ ദിവസം താരം പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിനു നേരെ ആയിരുന്നു പരിഹാസ കമന്റുകൾ എത്തിയത്. ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് പ്രതികരണം. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു.

ഫെയ്‌സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. മിക്ക ട്രോളുകൾക്കും പ്രതികരിച്ചില്ല എങ്കിലും ചിലരുടെ അതിരുവിട്ട കമെന്റ്റിന് മറുപടി പറയുകയായിരുന്നു. 'പരിഹാസത്തിന് നന്ദി. രാത്രി മുഴുവൻ ജോലി ചെയ്തു, വൈകിയാണ് ഉണർന്നത്. അങ്ങനെ ആശംസക താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം.

അതേസമയം, അമിതാഭിന്റെ പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര' അണിയറയിലാണ്. രൺബീർ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാഗാർജുന, മൗനി റോയ്, ഡിംപിൾ കപാഡിയ എന്നിവരും ചിത്രത്തിലുണ്ട്. 'ഉഞ്ചൈ', ഹോളിവുഡ് ചിത്രം 'ദ ഇന്റേൺ' എന്നതിന്റെ ഹിന്ദി റീമേക്കിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്.

Story highlights: 'Thanks for the joke, let no one insult you like this when you grow old'; Amitabh Bachchan responds to trolls

Next Story