Top

'അന്ന് എല്ലാവരും ഒരുപോലെ, ഹിന്ദുവോ മുസ്ലീമോ സിഖോ അല്ല'; ഇന്ന് സിനിമ കോര്‍പ്പറേറ്റുകളായി മാറിയെന്ന് തനൂജ

ബോളിവുഡ് താരങ്ങളായ കാജോളിന്റെയും തനിഷയുടെ അമ്മയാണ് തനൂജ

26 May 2022 11:38 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് എല്ലാവരും ഒരുപോലെ, ഹിന്ദുവോ മുസ്ലീമോ സിഖോ അല്ല; ഇന്ന് സിനിമ കോര്‍പ്പറേറ്റുകളായി മാറിയെന്ന് തനൂജ
X

കാലത്തിനനുസരിച്ച് മാറുന്ന സിനിമ വ്യവസായത്തെക്കുറിച്ച് മുതിര്‍ന്ന ബോളിവുഡ് താരം തനൂജ. ഇന്‍ഡസ്ട്രിയില്‍ പുരോഗമനം ഉണ്ടാകണമെന്നും എന്നാല്‍ കുടുംബമായി മാറുന്നതിന് പകരം കോര്‍പ്പറേറ്റുകള്‍ ആയി മാറുന്ന അവസ്ഥയാണ് ഇന്ന് ഉള്ളതെന്നും തനൂജ പറഞ്ഞു. കോര്‍പ്പറേറ്റ് ആകുമ്പോള്‍ അതില്‍ ഏറെ വിഭജനം വരുന്നുവെന്നും പുരോഗമനത്തില്‍ ഒരേയൊരു സങ്കടം അത് മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ കാലത്ത് സിനിമാക്കാര്‍ എന്നു പറഞ്ഞാല്‍ സിനിമാക്കാര്‍ എന്ന് മാത്രമാണ്. അവിടെ ഹിന്ദുവോ മുസ്ലീമോ സിഖോ അല്ലന്നും തനൂജ പറഞ്ഞു. ന്യൂസ് 18നോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'സിനിമ സെറ്റില്‍ ഒരാള്‍ക്ക് സുഖമില്ലെങ്കില്‍ എല്ലാവരും ഒത്തുചേരുമായിരുന്നു. അതൊരു സെക്യൂരിറ്റികാരനായാലും ലൈറ്റ്മാനായാലും. കാരണം അവനൊരു സിനിമാക്കാരനായിരുന്നു. ഇന്നത്തെ തലമുറയില്‍ തീര്‍ച്ചയായും മാറ്റം വരണം. ഈ മാറ്റത്തെക്കുറിച്ച് ഞാന്‍ മോശമായി ഒന്നും പറയുന്നില്ല. ഇത് അങ്ങനെ തന്നെയായാല്‍ നന്നായിരിക്കും' തനൂജ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരങ്ങളായ കാജോളിന്റെയും തനിഷയുടെ അമ്മയാണ് തനൂജ. 1950ല്‍ പുറത്തിറങ്ങിയ 'ഹമാരി ബേട്ടി'യിലൂടെയാണ് തനൂജ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മോഡേണ്‍ ലവ് മുംബൈ ആന്തോളജിയിലെ 'ബായ്' എന്ന സ്വീകന്‍സിലാണ് ഏറ്റവും ഒടുവില്‍ തനൂജയെ കണ്ടത്. കൊങ്കണ സെന്നിന്റെ എ ഡെത്ത് ഇന്‍ ദ ഗഞ്ച് എന്ന ചിത്രത്തിനു ശേഷം തനൂജയുടെ അഭിനയിച്ച ചിത്രമാണ് ബായ്.

Story Highlights; Tanuja says film industry now more corporate instead of being a family

Next Story