Top

'എന്റെ ബിസിനസുകാരൻ ഭർത്താവിനെ കണ്ടോളൂ'; വിവാഹവാർത്തകളെ ട്രോളി തമന്ന

'എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു'

17 Nov 2022 12:33 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ ബിസിനസുകാരൻ ഭർത്താവിനെ കണ്ടോളൂ; വിവാഹവാർത്തകളെ ട്രോളി തമന്ന
X

നടി തമന്ന വിവാഹിതയാകുന്നു എന്നും വരൻ ബിസിനസുകാരാണെന്നും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പരന്നിരുന്നു. ഇപ്പോഴിതാ ആ വാർത്തകളെയും ചർച്ചകളെയും പരിഹസിച്ചെത്തിയിരിക്കുകയാണ് തമന്ന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിവാഹവാർത്തയോടുള്ള നടിയുടെ പ്രതികരണം.

'എന്റെ ബിസിനസുകാരൻ ഭർത്താവിനെ കണ്ടോളൂ', എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. 'എഫ് 3' എന്ന പുതിയ ചിത്രത്തിൽ തമന്ന പുരുഷ വേഷത്തിലെത്തിയിരുന്നു. ആ ലുക്ക് ആണ് നടി പങ്കുവെച്ച വീഡിയോയിൽ കാണാനാകുന്നത്. 'എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു' എന്നാണ് തമന്ന വീഡിയോയ്ക്ക് ഹാഷ്ടാഗ് നൽകിയിരിക്കുന്നത്. മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ​ഹം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത.


'ബബ്ലി ബൗൺസർ', 'പ്ലാൻ എ പ്ലാൻ ബി' എന്നീ ചിത്രങ്ങളാണ് തമന്നയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ബബ്ലി എന്ന ലേഡി ബൗൺസറായി നടിയെത്തിയ ബബ്ലി ബൗൺസറിൽ സാഹിൽ വൈദ്, സൗരഭ് ശുക്ല, അഭിഷേക് ബജാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം പ്രീമിയർ ചെയ്തത്.

റിതേഷ് ദേശ്മുഖ് നായകനായെത്തിയ പ്ലാൻ എ പ്ലാൻ ബിയിൽ മാച്ച് മേക്കറുടെ വേഷത്തിലാണ് തമന്ന എത്തിയത്. ചിത്രം രജത് അറോറ (ഫങ്ക് യുവർ ബ്ലൂസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്), ത്രിലോക് മൽഹോത്ര, കെ ആർ ഹരീഷ് (ഇന്ത്യ സ്റ്റോറീസ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സിനിമ സെപ്റ്റംബർ 30-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

story highlights: tamanna trolls the news about her marriage

Next Story