'സ്വതന്ത്ര വീർ സവർക്കർ'; സവർക്കറായി രണ്‍ദീപ് ഹൂഡ, ഫസ്റ്റ് ലുക്ക്
'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല'
28 May 2022 8:51 AM GMT
ഫിൽമി റിപ്പോർട്ടർ

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് സവർക്കാറായി എത്തുന്നത്. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല എന്നും ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍ എന്നും അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ് എന്നും രണ്‍ദീപ് ഹൂഡ മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സവർക്കറായി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. 'അവഗണിക്കപ്പെട്ടവന്റെ കഥ പറയാൻ പറ്റുന്ന സമയാണിത്. നമ്മുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ചിത്രം', സംവിധായകൻ പറഞ്ഞു.ചിത്രത്തിലെ മാറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Story highlihights: 'Swathanthra Veer Savarkar'; Randeep Hooda as Savarkar, first look