'നല്ല പാതി, പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നു'; സുസ്മിത സെന്നിനൊപ്പമുള്ള ചിത്രവുമായി ലളിത് മോദി
14 July 2022 4:49 PM GMT
ഫിൽമി റിപ്പോർട്ടർ

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും അഴിമതിക്കേസില്‍ രാജ്യംവിട്ട വിവാദ വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദിയും പുതിയ ജീവിതത്തിലേക്ക്. സുസ്മിതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ലളിത് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി വ്യക്തമാക്കി. മാലിദ്വീപ്, സാര്‍ഡിനിയ യാത്രകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് മടങ്ങിയതിന്റെ ചിത്രങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് സുസ്മിതയ്ക്ക് ഒപ്പമുള്ള ചിത്രവും ലളിത് പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന് സുസ്മിത നേരത്തെ പറഞ്ഞിരുന്നു. വിവാഹം വേണ്ടന്ന് വെക്കാന്‍ കാരണം തന്റെ മക്കള്‍ അല്ല എന്നും അവര്‍ ഒരിക്കലും ഒരു തടസമായിട്ടില്ലന്നും സുസ്മിത വ്യക്തമാക്കി. മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം രക്ഷിച്ചതായി ആണ് തോന്നുന്നത്, ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
1994ല്‍ നിലയില്‍ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത സെന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 1996ല്‍ 'ദസ്തക്' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് താരം എത്തുനന്ത. വിവാഹ വാര്‍ത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറി സുസ്മിത രണ്ടു പെണ്മക്കളെ ദത്തെടുക്കുകയും ചെയ്തു. റെനീ, അലീസാ എന്നാണ് ഇരുവരുടെയും പേര്.
Story Highlights; Sushmitha sen and dating with Lalith modi