Top

'ബോളിവുഡ് മുഴുവൻ മയക്കുമരുന്നിന് അടിമകളല്ല'; സുനിൽ ഷെട്ടി

'എല്ലാവരും തെറ്റുകൾ ചെയ്യാറുണ്ടെന്നും അത് കുട്ടികളെ പോലെ കരുതി ക്ഷമിക്കാവുന്നതേയുള്ളൂ'.

29 Jun 2022 9:28 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് മുഴുവൻ മയക്കുമരുന്നിന് അടിമകളല്ല; സുനിൽ ഷെട്ടി
X

ബോളിവുഡ് മുഴുവൻ മയക്കുമരുന്നുകൾക്ക് അടിമകൾ അല്ലെന്ന് നടൻ സുനിൽ ഷെട്ടി. മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായി സിബിഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് താരങ്ങളെയും അവരുടെ കുട്ടികളെയും മയക്കുമരുന്ന് റാക്കറ്റ് എന്നപോലെ പരിഗണിക്കുന്നത് എന്തിന്. അവരുടെ തെറ്റുകൾ ക്ഷമിക്കാവുന്നതേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

'ഒരു തെറ്റ് ചെയ്താൽ അയാൾ കള്ളൻ മാത്രമാണ് ആകുന്നത് അല്ലതെ കൊള്ളക്കാരനല്ല. 30ൽ അധികം വർഷങ്ങളായി ഞാൻ ഈ ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് 300ൽ അധികം സുഹൃത്തുക്കളുമുണ്ട്. അതിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കാത്ത നിരവധിപ്പേരുണ്ട്', സുനിൽ ഷെട്ടി പറഞ്ഞു.

ബോളിവുഡ് എന്നത് മയക്കുമരുന്ന് നിറഞ്ഞ് നിൽക്കുന്ന സ്ഥലമല്ലെന്നും അദ്ദേഹം പറയുന്നു. എല്ലാവരും തെറ്റുകൾ ചെയ്യാറുണ്ടെന്നും അത് കുട്ടികളെ പോലെ കരുതി ക്ഷമിക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ, ബാംഗ്ലൂരിൽ ഒരു പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻസിബി മയക്കുമരുന്ന് ഉപയോഗിച്ച് എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ അടുത്ത് ആര്യന് എൻസിബിയുടെ ക്ലീൻചിറ്റും ലഭിച്ചു.

story highlights: sunil shetty says that bollywood is not full of druggies

Next Story