Top

'ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക അല്ലെങ്കില്‍ ഉള്ളത് മാറ്റുക'; ആളുമാറി വിമര്‍ശിച്ചതില്‍ സുനില്‍ ഷെട്ടി

10 May 2022 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക അല്ലെങ്കില്‍ ഉള്ളത് മാറ്റുക; ആളുമാറി വിമര്‍ശിച്ചതില്‍ സുനില്‍ ഷെട്ടി
X

പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ആരാധകന്റെ വിമര്‍ശനം ആളുമാറി നടന്‍ സുനില്‍ ഷെട്ടിക്ക്. വിമല്‍ എലൈച്ചിയുടെ പരസ്യത്തില്‍ അജയ് ദേവ്ഗണിനെ സുനില്‍ ഷെട്ടിയായി തെറ്റിദ്ധരിച്ച് ടാഗ് ചെയ്തുകൊണ്ടായിരുന്നു ആരാധകന്റെ ട്വീറ്റ്. പരസ്യത്തിന്റെ ഭാഗമായ ഷാരൂഖ് ഖാനെയും അക്ഷയ് കുമാറിനെയും ഒപ്പം ടാഗ് ചെയ്തിട്ടുണ്ട്.

'ഹൈവേയില്‍ പാന്‍ മസാല പരസ്യം കണ്ടു. രാജ്യത്തെ തെറ്റായ ദിശയില്‍ നയിക്കരുത്. ദയവായി ഇന്ത്യയെ ക്യാന്‍സര്‍ രാഷ്ട്രമാക്കരുത്' എന്നായിരുന്നു പരസ്യത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുള്ള ആരാധകന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ മറുപടിയുമായി സുനില്‍ ഷെട്ടി എത്തി. 'ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക, അല്ലെങ്കില്‍ ഉള്ളത് മാറ്റണം' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

സുനില്‍ ഷെട്ടിയുടെ ഈ മറുപടിക്ക് പിന്നാലെ വീണ്ടും വിമര്‍ശകന്‍ എത്തി. അജയ് ദേവ്ഗണിന് പകരം സുനില്‍ ഷെട്ടിയെ അറിയാതെ ടാഗ് ചെയ്തതാണെന്ന് അയാള്‍ പറഞ്ഞു. താങ്കളുടെ ആരാധന്‍ ആണെന്നും എപ്പോഴും താങ്കളുടെ പേരാണ് ആദ്യം വരുന്നതെന്നും അയാള്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഇമോജിയുമായി സുനില്‍ ഷെട്ടിയും ആരാധകന്റെ ക്ഷമാപണം സ്വീകരിച്ചു.

പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് താരങ്ങള്‍ക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സംഭവത്തില്‍ ക്ഷമാപണവുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. എന്നാല്‍ പാന്‍ മസാല പരസ്യങ്ങള്‍ അഭിനയിക്കുന്നതിനെ അജയ് ദേവ്ഗണ്‍ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. പാന്‍ മസാല ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താല്‍പര്യമാണ്. പാന്‍ മസാല ഉപയോഗം എന്നത് തെറ്റാണെങ്കില്‍ അതിന്റെ വില്‍പ്പനയാണ് നിര്‍ത്തേണ്ടത് എന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്.

Story Highlights; Sunil Shetty has been criticized by fans

Next Story

Popular Stories