Top

'അക്ഷയ് കുമാറിന് പകരക്കാരനില്ല, തിരികെ കൊണ്ടുവരും'; 'ഹേരാ ഫേരി3' ല്‍ കാര്‍ത്തിക് ആര്യനാകില്ലെന്ന് സുനില്‍ ഷെട്ടി

അക്ഷയ് കുമാര്‍ കൂടുതല്‍ പ്രതിപഫലവും ലാഭത്തിന്റൈ വിഹിതവും ആവശ്യപ്പെട്ടത് കാരണം നായകനെ മാറ്റിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്

17 Nov 2022 3:35 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിന് പകരക്കാരനില്ല, തിരികെ കൊണ്ടുവരും; ഹേരാ ഫേരി3 ല്‍ കാര്‍ത്തിക് ആര്യനാകില്ലെന്ന് സുനില്‍ ഷെട്ടി
X

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായ 'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തില്‍ ആര്യന്‍ ഖാന്‍ നായകനാകുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് നടന്‍ സുനില്‍ ഷെട്ടി. ചിത്രത്തില്‍ അക്ഷയ് കുമാര്‍ തന്നെ നായകനാകുമെന്നും നടന്‍ പറഞ്ഞു. സിനിമയില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് കാര്‍ത്തിക് ആര്യനെ സമീപിച്ചതെന്നും അ ദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാര്‍ കൂടുതല്‍ പ്രതിപഫലവും ലാഭത്തിന്റൈ വിഹിതവും ആവശ്യപ്പെട്ടത് കാരണം നായകനെ മാറ്റിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.

'അക്ഷയ് കുമാറിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് വളരെ നല്ല കാര്യമാണ്. കാര്‍ത്തിക് ആര്യന്‍ അക്ഷയ്ക്ക് പകരമായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. അക്ഷയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല. ആ ശൂന്യത എപ്പോഴും ഉണ്ടായിരിക്കും. മറ്റൊരു കഥാപാത്രത്തിനായി നിര്‍മ്മാതാക്കള്‍ കാര്‍ത്തിക്കുമായി ചര്‍ച്ച നടത്തുകയാണ്. അവസാനം സംഭവിക്കുന്നത് എന്താണെന്ന് കണ്ടറിയേണ്ട കാര്യമാണ്', സുനില്‍ ഷെട്ടി ബോളിവുഡ് ഹംഗാമയോട് പ്രതികരിച്ചു.

ചിത്രത്തിനായി 90 കോടി പ്രതിഫലവും ലാഭത്തിന്റെ വിഹിതവും ആവശ്യപ്പെട്ടുവെന്നും, 30 കോടിക്ക് കാര്‍ത്തിക് ആര്യന്‍ അഭിനയിക്കാന്‍ തയ്യാറായതോടെ അക്ഷയ് കുമാറിന് പകരക്കാരനാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും നടന്‍ അനുനയത്തിന് തയ്യാറായില്ലെന്നും പിന്നീടാണ് കാര്‍ത്തിക് ആര്യനിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാലാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് അക്ഷയ് കുമാറിന്റെ മറുപടി. ഹേരാ ഫേരി തന്റെ ജീവിതത്തിന്റെയും സിനിമാ യാത്രയുടെയും ഭാഗമാണ് എന്നും എന്നാല്‍ മൂന്നാം ഭാഗത്തിന്റെ കഥ ഇഷ്ടപ്പെട്ടില്ല എന്നും നടന്‍ പറഞ്ഞു. മൂന്നാം ഭാഗത്തില്‍ ഞാന്‍ ഉണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ വിഷമിക്കുന്നത് പോലെ എനിക്കും ഇക്കാര്യത്തില്‍ വിഷമമുണ്ട്. പ്രേക്ഷകരോട് താന്‍ ക്ഷമ ചോദിക്കുന്നതായും അക്ഷയ് കുമാര്‍ പ്രതികരിച്ചിരുന്നു.

Story Highlights; Suniel Shetty says Kartik Aaryan isn't replacing Akshay Kumar in Hera Pheri 3

Next Story