Top

എസ്ആര്‍കെയുടേത് ഒടിടിയല്ല ഹോട്‌സ്റ്റാര്‍ പരസ്യം; ഷാരൂഖിനെ ട്രോളി അജയ് ദേവ്ഗണും അനുരാഗ് കശ്യപും

എസ്ആർകെ ആപ്പിനായുള്ള പുത്തൻ ആശയങ്ങൾ ഷാരൂഖ് ഖാൻ ചോദിക്കുന്നതും അനുരാഗ് കശ്യപ് പറയുന്നതുമാണ് പരസ്യം.

16 March 2022 10:47 AM GMT
ഫിൽമി റിപ്പോർട്ടർ

എസ്ആര്‍കെയുടേത് ഒടിടിയല്ല ഹോട്‌സ്റ്റാര്‍ പരസ്യം; ഷാരൂഖിനെ ട്രോളി അജയ് ദേവ്ഗണും അനുരാഗ് കശ്യപും
X

ഷാരൂഖ് ഖാൻ ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു എന്ന തരത്തിൽ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനായുള്ള പ്രമോഷൻ മാത്രമായിരുന്നു. താരവും സംവിധായകൻ അനുരാഗ് കശ്യപും ഒന്നിച്ച് അഭിനയിച്ച ഒരു പരസ്യത്തിനുള്ള മുന്നോടിയായായിരുന്നു പോസ്റ്റർ.

എസ്ആർകെ ആപ്പിനായുള്ള പുത്തൻ ആശയങ്ങൾ ഷാരൂഖ് ഖാൻ ചോദിക്കുന്നതും അനുരാഗ് കശ്യപ് പറയുന്നതുമാണ് പരസ്യം. സിനിമകളെക്കുറിച്ചും വെബ് സീരീസുകളെക്കുറിച്ചും കശ്യപ് പറയുന്ന ആശയങ്ങളും ഹോട്ട്സ്റ്റാറിൽ ഉണ്ട് എന്ന് പറയുന്നിടത് പരസ്യം അവസാനിക്കുന്നു.

തൊട്ടുപിന്നാലെ പരസ്യം പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗണും എത്തിയിട്ടുണ്ട്. അജയ് അഭിനയിച്ച പുതിയ സീരീസ് രുദ്രയെക്കുറിച്ചും പരസ്യത്തിൽ പറയുന്നുണ്ട്. 'ക്ഷമിക്കൂ എസ്ആർകെ, രുദ്ര എസ്ആർകെ പ്ലസിൽ റിലീസ് ചെയ്യുമായിരുന്നു' എന്നാണ് അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'രുദ്രയുടെ രണ്ടാം സീസൺ ഹോട്ട്സ്റ്റാറിന് പകരം എസ്ആർകെ പ്ലസിൽ റിലീസ് ചെയ്യുമല്ലോ' എന്ന് ഷാരൂഖും മറുപടി നൽകിയിട്ടുണ്ട്.

പരസ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. താരത്തിന്റെ ആരാധകർ പരസ്യത്തിൽ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. സിദ്ധാർഥ് ആനന്ദിന്റെ ആക്ഷൻ ചിത്രം 'പത്താൻ' ആണ് ഷാരൂഖിന്റെ ഏറ്റവും പുതിയ പ്രോജക്ട്. 2018ൽ റിലീസ് ചെയ്ത റൊമാൻസ് കോമഡി ചിത്രമായ 'സീറോ' ആണ് ഷാരൂഖിന്റേതായി അവസാനം പൂത്തിറങ്ങിയ ചിത്രം.

story highlights: shahrukh khan's srk+ is not an ott platform, just a promotional gimmick for disney + hotstar

Next Story

Popular Stories