'യഥാര്‍ത്ഥ നായകന്'; നാല് കയ്യും കാലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന് ചികിത്സാ സഹായവുമായി സോനു സൂദ്
ബീഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടികുട്ടിക്കാണ് ചികിത്സാ സഹായം നല്‍കിയത്
11 Jun 2022 6:45 AM GMT
ഫിൽമി റിപ്പോർട്ടർ

ഭിന്നശേഷിക്കാരിയായ നാല് വയസുകാരിക്ക് സാമ്പത്തിക സഹായവുമായി നടന് സോനു സൂദ്. നാല് കയ്യും കാലുമായി ജനിച്ച പെണ്‍കുട്ടിയുടെ ശസ്ത്രകിയക്കാണ് താരം സഹായം നല്‍കിയത്. ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ അധിക അവയവങ്ങള്‍ നീക്കം ചെയ്തു. സോനു സൂദ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബീഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടികുട്ടിക്കാണ് താരം ചികിത്സാ സഹായം നല്‍കിയത്. 'ചൗമുഖിയുമൊത്തുള്ള യാത്ര വിജയിച്ചു. നാല് കൈകളും കാലുകളുമായി ബീഹാറിലെ ഒരു ഗ്രാമത്തിലാണ് അവള് ജനിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്' എന്ന് പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രം പങ്കുവച്ച് സോനു കുറിച്ചു.
നേരത്തേയും കാരുണ്യപ്രവര്‍ത്തികളുടെ പേരില്‍ സോനു സൂദ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടനെ പ്രശംസിച്ച് താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. യഥാര്‍ത്ഥ നായകന്, ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യന്, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ഉയരുന്നത്.
Story Highlights; Sonu Sood helps girl who was born with four legs and four arms.
- TAGS:
- Sonu Sood