Top

'അധോലോകം മൂലം സിനിമയിൽ വേഷങ്ങൾ നഷ്ടമായിട്ടുണ്ട്'; സൊനാലി ബേന്ദ്രെ

ഒരു സമയത്ത് തന്നെ മനപ്പൂർവം പല സിനിമകളിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

25 Jun 2022 11:35 AM GMT
ഫിൽമി റിപ്പോർട്ടർ

അധോലോകം മൂലം സിനിമയിൽ വേഷങ്ങൾ നഷ്ടമായിട്ടുണ്ട്; സൊനാലി ബേന്ദ്രെ
X

1990കളിൽ ബോളിവുഡ് അധോലോകങ്ങളുടെ പിടിയിലായിരുന്നു എന്ന് നടി സൊനാലി ബേന്ദ്രെ. അധോലോകങ്ങളുടെ ഭീഷണി മൂലം തനിക്ക് നിരവധി സിനിമകളിലെ വേഷങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് നടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൊനാലി ഇക്കാര്യം പറഞ്ഞത്.

അധോലോകത്തിൽ നിന്നും അനിയന്ത്രിതമായി പണം ബോളിവുഡിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു. അത്തരം സിനിമകളിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും താൻ വിട്ടുനിൽക്കാൻ ശ്രമിച്ചിരുന്നു എന്നും നടി പറയുന്നു. തീരെ ഒഴിവാക്കാൻ സാധിക്കാതെ സമയങ്ങളിൽ തെന്നിന്ത്യയിൽ വേറെ പ്രൊജക്റ്റുകൾ ഉണ്ടെന്ന് കള്ളം പറഞ്ഞിട്ടുണ്ട് എന്നും സൊനാലി ഓർക്കുന്നു.

തന്റെ ഭർത്താവ് ഗോൾഡി ബെൽ ആണ് ഇത്തരം സിനിമകൾ തിരിച്ചറിയാൻ തന്നെ സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് നിർമ്മാതാവ് ആയിരുന്നതിനാൽ വിവരങ്ങൾ എല്ലാം അറിയാമായിരുന്നു എന്ന് സൊനാലി വ്യക്തമാക്കി.

എന്നാൽ ഒരു സമയത്ത് തന്നെ മനപ്പൂർവം പല സിനിമകളിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഒരു സിനിമയിൽ കരാർ ഒപ്പിട്ട ശേഷം അധോലകങ്ങളിൽ ഉള്ളവർ വിളിച്ച് ആ വേഷം മറ്റൊരു നടിയ്ക്ക് നൽകാൻ ആവശ്യപ്പെടും. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്, ക്ഷമിക്കണം എന്നാണ് സംവിധായകർ മറുപടി നൽകിയിരുന്നത് എന്നും സൊനാലി കൂട്ടിച്ചേർത്തു.

sttory highlights: sonali bendre says that she losts roles in 1990's due to the underworld influence

Next Story