Top

'തെന്നിന്ത്യന്‍ സിനിമകള്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഹിന്ദി സംസാരിക്കാന്‍ പോലും അറിയാതെ ബോളിവുഡ് താരങ്ങള്‍'; നാണക്കേടെന്ന് സോന മോഹപത്ര

30 Jun 2022 11:49 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യന്‍ സിനിമകള്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഹിന്ദി സംസാരിക്കാന്‍ പോലും അറിയാതെ ബോളിവുഡ് താരങ്ങള്‍; നാണക്കേടെന്ന് സോന മോഹപത്ര
X

തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ വിവാദങ്ങളില്‍ പ്രതികരിച്ച് ഗായിക സോന മോഹപത്ര. തെന്നിന്ത്യന്‍ സിനിമ അവരുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ പോലും അറിയില്ലെന്ന് സോന വിമര്‍ശിച്ചു. ഹിന്ദി സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഹിന്ദി സംസാരിക്കാന്‍ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് ലജ്ജാകരമാണെന്നും സോന അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോനയുടെ പ്രതികരണം.

തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെക്കുറിച്ചും ഗായിക പറഞ്ഞു. അവര്‍ അവരുടെ സംസ്‌കാരത്തെ ആഘോഷമാക്കുകയാണെന്നും അത് വളരെ മികച്ചതാണെന്നും സോന കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ആറും പുഷ്പയും താന്‍ കണ്ടിട്ടുള്ള തെന്നിന്ത്യന്‍ സിനിമകളാണെന്നും അവരുടെ പരിശ്രമവും ആര്‍ട്ട് ഡയറക്ഷനും കാസ്റ്റിങ്ങുമെല്ലാം വളരെ മികച്ചതാണെന്നും ഗായിക അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അഭിരുചി തെന്നിന്ത്യയിലാണ് കൂടുതല്‍ ശക്തമായിട്ടുള്ളതെന്നും ഗായിക പറഞ്ഞു.

'ആര്‍ആര്‍ആറും പുഷ്പയും ഞാന്‍ കണ്ടു. അവരുടെ പരിശ്രമവും ആര്‍ട്ട് ഡയറക്ഷനും കാസ്റ്റിങ്ങുമെല്ലാം അത്യുഗ്രമായിരുന്നു. അവരുടെ സംസ്‌കാരത്തെ ആഘോഷമാക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്. ഹിന്ദിയിലും അസാധ്യ കഴിവുള്ള താരങ്ങളുണ്ട്. പക്ഷേ അവരില്‍ പലര്‍ക്കും ശരിയായ വിധം ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നു ഞാന്‍ മനസിലാക്കി. അത് വലിയ നാണക്കേടാണ്. ഒരു ഹിന്ദി താരമായി നിലനില്‍ക്കുമ്പോള്‍ ഹിന്ദി സംസാരിക്കാന്‍ അറിയുകയെന്നത് വളരെ അത്യാവശ്യമാണ്. ഇന്ത്യന്‍ അഭിരുചി തെന്നിന്ത്യയിലാണ് കൂടുതല്‍ ശക്തമായിട്ടുള്ളത്'സോന മഹാപത്ര വ്യക്തമാക്കി.

തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയം ബോളിവുഡിനെ ബാധിക്കുന്നുവെന്ന് ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്‌പോരുണ്ടായിരുന്നു. അഭിഷേക് ബച്ചന്‍, സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. സിനിമ വ്യവസായത്തെ വേര്‍തിരിക്കുന്നത് ന്യായമല്ല എന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ പ്രതികരണം.

Story Highlights; Sona Mohapatra says While South Indian films promote culture, bollywood actors aren't fluent in Hindi

Next Story

Popular Stories