Top

സല്‍മാനുമായുള്ള പ്രണയം, വേര്‍പിരിയല്‍; മനസുതുറന്ന് സോമി അലി

എട്ടുവര്‍ഷത്തോളം ഇരുവരുടെയും പ്രണയം നീണ്ടു നിന്നു

6 Jan 2022 4:08 PM GMT
ഫിൽമി റിപ്പോർട്ടർ

സല്‍മാനുമായുള്ള പ്രണയം, വേര്‍പിരിയല്‍; മനസുതുറന്ന് സോമി അലി
X

ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന്റെയും നടി സോമി അലിയുടെ പ്രണയം ഒരു കാലത്തെ ഗോസിപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും മനസുതുറക്കുകയാണ് സോമി അലി.

താനും സല്‍മാനും ഒത്തുപോകില്ലെന്ന തോന്നിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന് സോമി അലി പറയുന്നു. തങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ സന്തോഷമുണ്ടായിരുന്നില്ല. അങ്ങനെയുള്ളൊരു ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ ജനിച്ച സോമി അലി വളര്‍ന്ന് അമേരിക്കയിലായിരുന്നു. മേ നേ പ്യാര്‍ കിയാ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ സല്‍മാനോട് ആരാധന തോന്നി ഇന്ത്യയിലേക്ക് മോഡലിങ്ങിനായി എത്തുകയായിരുന്നു. മോഡലിങ്ങിലും തുടര്‍ന്ന് സിനിമയിലും എത്തിയ സോമി അലി സല്‍മാനുമായി പ്രണയത്തിലായി. എട്ടുവര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം ഇരുവരും അവസാനിപ്പിച്ചു. ഐശ്വര്യ റായിയുമായി സല്‍മാന്‍ പ്രണയത്തിലായതാണ് ഇരുവരും പിരിയാന്‍ കാരണമായതെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബന്ധം അവസാനിച്ചതോടെ സോമി അലി അമേരിക്കയിലേക്ക് മടങ്ങി പോവുകയായിരുന്നു.

അമേരിക്കയിലേക്ക് മടങ്ങിയെത്തിയ സോമി പിന്നീട് സിനിമയില്‍ സജീവമായില്ല. പഠനത്തിന് ശേഷം അനേരിക്കല്‍ തന്നെ ജോലി ചെയ്തു. തെക്കന്‍ ഏഷ്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന് സോമി അലി പ്രവര്‍ത്തിച്ചു.

Next Story