Top

കുനാലിനും ഇനായയ്ക്കും ഒപ്പം തഡോബയില്‍ 'ജംഗിള്‍ സഫാരി' ആസ്വദിച്ച് സോഹ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യയിലെ 47 കടുവാ സങ്കേതങ്ങളില്‍ ഒന്നാണ് തഡോബ

16 Nov 2021 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

കുനാലിനും ഇനായയ്ക്കും ഒപ്പം തഡോബയില്‍ ജംഗിള്‍ സഫാരി ആസ്വദിച്ച് സോഹ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
X

ബോളിവുഡ് നടി സോഹഅലിഖാനും ഭര്‍ത്താവ് കുനാല്‍ ഖേമുവും അവരുടെ മകള്‍ ഇനായ നൗമി കെമ്മുവും കുടുംബ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ തഡോബ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മൂവരും.

യാത്രക്കിടെയിലുള്ള അപ്രതീക്ഷിതമായി കണ്ട കാഴ്ച വീഡിയോയി ചിത്രീകരിച്ചിരിക്കുകയാണ് താരം. അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.'തഡോബയിലെ കടുവകള്‍! ഈ അവിശ്വസനീയമായ അനുഭവത്തിന് നന്ദി'. എന്നാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ താരം പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍കകം ആരാധകര്‍ ഏറ്റെടുത്തു.

മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ദേശീയോദ്യാനമാണ് തഡോബ. ഇത് തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ 47 കടുവാ സങ്കേതങ്ങളില്‍ ഒന്നാണിത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് തഡോബ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് ഇത്. ടൈഗര്‍ റിസര്‍വിന്റെ ആകെ വിസ്തീര്‍ണ്ണം 1,727 ചതുരശ്ര കിലോമീറ്ററാണ്.


Next Story