Top

സിനിമയിലെ തീവ്ര പ്രണയ രംഗങ്ങൾക്ക് പിന്നിൽ ഇത്രയും തയ്യാറെടുപ്പുകൾ?... 'ഗഹ്റായിയാനി'ലെ ഇന്റിമസി ഡയറക്ടർ പറയുന്നു

ചിത്രീകരണത്തിനുള്ള വർക്ക്‌ഷോപ്പുകൾ നടത്തുന്നതിനും മ്യൂസിക് വീഡിയോകൾ സംവിധാനം ചെയ്യുന്നതിനുമായി ആദ്യം അഞ്ച് ദിവസത്തേക്ക് പ്രോജക്റ്റിൽ പ്രവർത്തിക്കേണ്ടതായിരുന്നു എന്നാൽ ഒന്നര മാസത്തോളം തുടർന്നു

30 Jan 2022 5:46 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയിലെ തീവ്ര പ്രണയ രംഗങ്ങൾക്ക് പിന്നിൽ ഇത്രയും തയ്യാറെടുപ്പുകൾ?... ഗഹ്റായിയാനിലെ ഇന്റിമസി ഡയറക്ടർ പറയുന്നു
X

ദീപിക പദുക്കോണും സിദ്ധാന്ത് ചതുർവേദിയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗഹ്റായിയാന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകർ. ചിത്രത്തിലെ ഗാനവും തീവ്ര പ്രണയം പറയുന്നതാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയിലെ ഇന്റിമസി രംഗങ്ങൾ ചിത്രീകരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് 'ഗഹ്റായിയാനി'ലെ ഇന്റിമസി ഡയറക്ടറായ ഇന്ത്യ ആസ്ഥാനമായുള്ള ഉക്രേനിയൻ ചലച്ചിത്ര നിർമ്മാതാവ് ദാർ ഗായി. 'ഹിന്ദുസ്ഥാൻ ടൈംസി'ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

''ചിത്രീകരണത്തിനുള്ള വർക്ക്‌ഷോപ്പുകൾ നടത്തുന്നതിനും മ്യൂസിക് വീഡിയോകൾ സംവിധാനം ചെയ്യുന്നതിനുമായി ആദ്യം അഞ്ച് ദിവസത്തേക്ക് പ്രോജക്റ്റിൽ പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ഒന്നര മാസത്തോളം തുടർന്നു. ദീപികയ്ക്കും സിദ്ധാന്തിനും പരസ്‌പരം സുരക്ഷിതത്വം തോന്നാനും പരസ്‌പര വിശ്വാസത്തിനും വേണ്ടി ആദ്യ ദിവസങ്ങളിൽ ചില വർക്ക് ഷോപ്പുകൾ വേണ്ടിവന്നു. അങ്ങനെ അവർ തമ്മിലൊരു പരസ്പര വിശ്വാസം ഉണ്ടായാൽ മാത്രമേ സിനിമയ്ക്ക് വേണ്ടി ചില പരീക്ഷണങ്ങൾ നടത്താൻ കഴിയുകയുള്ളു.''

''ദീപിക പദുക്കോണിനും സിദ്ധാന്ത് ചതുർവേദിക്കും വർക്ക്ഷോപ്പുകൾ നടത്തിയത്തിൽ നിന്ന് വ്യത്യസ്തമായി അനന്യ പാണ്ഡേയ്ക്കും ധൈര്യ കർവയ്ക്കും വർക്ക്ഷോപ്പുകൾ നടത്തിയെങ്കിലും അവരുടെ ആരുടേയും ഭാഗത്ത്‌ നിന്ന് ഒരുതരത്തിലുള്ള മടിയും അവഗണനയും ഉണ്ടായില്ല. എല്ലാം കൃത്യമായി തന്നെ അനുസരിച്ചു. എന്നാൽ ഏറ്റവും വലിയ ബുദ്ധിമുട്ടു എനിക്കായിരുന്നു. സെറ്റിൽ വന്നാൽ എന്ത് ചെയ്യുമെന്ന് എനിക്ക് ഒരു ഉറപ്പില്ലായിരുന്നു. അഭിനേതാക്കൾ ഞാൻ പറയുന്നത് കേൾക്കുമോ, അല്ലെങ്കിൽ എന്റെ വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാൻ അവർ തയ്യാറാകുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ശകുനിൽ നിന്ന് നല്ല പ്രതികാരമാണ് ലഭിച്ചത്. എന്റെ ഈ ജോലിയിൽ അദ്ദേഹത്തിന് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു, അത് ക്രൂവിലെ എല്ലാവരും എന്നെ അങ്ങനെ നോക്കിക്കാണുന്ന രീതിയെയും സിനിമയിലെ ഇന്റിമസി സംവിധാനത്തിന്റെ പ്രാധാന്യത്തെയും എന്നെ ഒരുപാട് സ്വാധീനിച്ചു.'' ദാർ ഗായി പറഞ്ഞു.

''ഒരു ആക്ഷൻ ഡയറക്ടർ സെറ്റിൽ ചെയ്യുന്ന കാര്യങ്ങളുമായി ഒരു ഇന്റിമസി ഡയറക്ടറുടെ റോൾ താരതമ്യം ചെയ്യുമ്പോൾ, അഭിനേതാക്കളെ ശാരീരികമായും വൈകാരികമായും സുരക്ഷിതരാണെന്ന് തോന്നിപ്പിക്കാൻ ഇന്റിമസി ഡയറക്ടർക്ക് കഴിയും''-ദാർ ഗായി പറയുന്നു.

ആർ ശകുൻ ബത്ര സംവിധാനം ചെയ്ത ഗെഹ്‌റൈയാൻ ഫെബ്രുവരി 11ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

Next Story