Top

'17 വര്‍ഷമായി അറിയാം, മൗനിയെ വിവാഹം ചെയ്തയാള്‍ ഭാഗ്യവാനാണ്'; ആശംസകളുമായി സ്മൃതി ഇറാനി

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നാണ് മൗനിയും സൂരജും വിവാഹിതരായത്

27 Jan 2022 2:09 PM GMT
ഫിൽമി റിപ്പോർട്ടർ

17 വര്‍ഷമായി അറിയാം, മൗനിയെ വിവാഹം ചെയ്തയാള്‍ ഭാഗ്യവാനാണ്; ആശംസകളുമായി സ്മൃതി ഇറാനി
X

വിവാഹിതയായ ബോളിവുഡ് നടി മൗനി റോയ്ക്ക് ആശംസയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൗനി തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതെന്നും മൗനിയെ വിവാഹം ചെയ്യുന്നയാള്‍ ഭാഗ്യവാന്‍ ആണെന്നും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സ്മൃതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'17 വര്‍ഷം മുമ്പാണ് ഈ പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് വന്നത്. അന്ന അവള്‍ തുടക്കക്കാരിയാണെന്നാണ് പറഞ്ഞത്. എന്നാല്‍ അവള്‍ വിവേകമുള്ളവളായിരുന്നു. അവളെ സുഹൃത്തായി കുടുംബാംഗമായി ലഭിച്ചവര്‍ ഭാഗ്യമുള്ളവരാണ്. അവള്‍ പകര്‍ന്ന ജീവിത പാഠങ്ങള്‍ക്കൊപ്പം അവര്‍ക്കിടയില്‍ ഊഷ്മളതയും സന്തോഷവും കൊണ്ടുവന്നു. ഇന്ന് അവള്‍ പുതിയ യാത്ര തുടങ്ങുകയാണ്. എല്ലാ ദൈവങ്ങളും അവളഓട് ദയ കാണിക്കുകയും അവള്‍ക്ക് സന്തോഷവും ആരോഗ്യവും നല്‍കുകയും ചെയ്യട്ടെ. വരനെ സംബന്ധിച്ച് നിങ്ങള്‍ ഒരു ഭാഗ്യവാനാണ്. ദൈവം അനുഗ്രഹിക്കട്ടെ'.- സ്മൃതി ഇറാനി കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നാണ് മൗനിയും സൂരജും വിവാഹിതരായത്. ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മലയാളി ബാങ്കറാണ് സൂരജ് നമ്പ്യാര്‍. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടാണ് വിവാഹവേദി. പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്.

Next Story