Top

അദ്നാൻ സാമി ബോളിവുഡ് വിട്ടോ?; സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിച്ച് താരം

നിരവധി പോസ്റ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 'അല്‍വിദ' എന്ന വീഡിയോ മാത്രമാണ് കാണാൻ കഴിയുന്നത്

19 July 2022 12:24 PM GMT
ഫിൽമി റിപ്പോർട്ടർ

അദ്നാൻ സാമി ബോളിവുഡ് വിട്ടോ?; സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിച്ച് താരം
X

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകനും സംഗീതസംവിധായകനുമായ അദ്നാൻ സാമി ബോളിവുഡ് സംഗീത ലോകം വിടുന്നതായി സൂചന. ഗായകൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിച്ചതിനെ തുടർന്നാണ് പുതിയ ചർച്ചകൾ സജീവമാകുന്നത്. 'അല്‍വിദ' (വിട) എന്ന് എഴുതിയ പോസ്റ്റാണ് അദ്‌നാന്‍ അവസാനമായി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റുകൾ പിൻവലിച്ചതിനെ പിന്നാലെ ഗായകൻ എന്തുപറ്റി എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ പ്രതികരണവുമായി എത്തി. എന്നാൽ ഇതിനു പിന്നിലെ കാരണം വ്യക്തമല്ല.

എന്തിന്റെയെങ്കിലും തുടക്കമാണോ ഇതെന്നും ചോദിച്ചു കൊണ്ടുളള പ്രതികരണങ്ങളും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ഗായകന്‍ ഭൂപേന്ദ്ര സിംഗിനോടുള്ള ആദരസൂചകമായാണോ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തത് എന്നുമുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. ആറ് ലക്ഷത്തിലധികം ഫോളോവെഴ്‌സ് ആണ് താരത്തിനുള്ളത്. നിരവധി പോസ്റ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 'അല്‍വിദ' എന്ന വീഡിയോ മാത്രമാണ് കാണാൻ കഴിയുന്നത്.


ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ഉൾപ്പെടെ നിരവധി ഭാഷകളിൽ അദ്നാൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. സന്തൂർ എന്ന വാദ്യോപകരണവും ഇന്ത്യൻ ക്ലാസിക്കൽ സംഗീതം പിയാനോയിലും വായിച്ച ആദ്യത്തെ സംഗീതജ്ഞൻ എന്ന റെക്കോഡും അദ്നാൻ സാമിക്കുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കീബോർഡ് പ്ലെയർ എന്നാണ് യുഎസ് ആസ്ഥാനമായുള്ള പ്രശസ്ത കീബോർഡ് മാഗസിനിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

Story highlights: Singer Adnan Sami Quit Industry?; The actor withdrew his social media posts

Next Story