ഷാരൂഖ് ഖാൻ ഇനി രാജ്കുമാർ ഹിറാനിയ്ക്കൊപ്പം; മുഖ്യ വേഷത്തിൽ തപ്സിയും
'പത്താൻ' ആണ് ഷാരൂഖ് ഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
7 April 2022 2:28 PM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് താരം ഷാരുഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തപ്സി പന്നുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. അടുത്ത വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
കുടിയേറ്റം പശ്ചാത്തലമാക്കിയുള്ള ചിത്രം ഏപ്രിൽ 15ന് മുംബൈയിലെ ഫിലിം സിറ്റിയിൽ ആരംഭിക്കും. 40 ദിവസങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. അതിന് ശേഷം ഷാരൂഖ് ഖാൻ അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ലണ്ടൻ, ബുഡാപെസ്റ്റ്, കാനഡ എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂൾ കൂടെ രാജ്കുമാർ ഹിറാനി ചിത്രത്തിനുണ്ടാകും. വിക്കി കൗശലും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം 'പത്താൻ' ആണ് ഷാരൂഖ് ഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക. നാല് വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താൻ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 'സീറോ' എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍. 'ലയണ്‍ കിങിന്റെ' ഹിന്ദി പകര്‍പ്പില്‍ മുസാഫ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഷാറൂഖ് ഖാനായിരുന്നു.
story highlights:sharukh khan to join with rajkumar hirani next movie