Top

പത്താൻ ചോര്‍ന്നു; ബോളിവുഡ് ബോക്സ് ഓഫീസിന് തിരച്ചടിയോ?

25 Jan 2023 12:00 PM GMT
ഫിൽമി റിപ്പോർട്ടർ

പത്താൻ ചോര്‍ന്നു; ബോളിവുഡ് ബോക്സ് ഓഫീസിന് തിരച്ചടിയോ?
X

ബോളിവുഡ് പ്രേക്ഷകർ കാത്തിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താൻ ഇന്നാണ് റിലീസിനെത്തിയത്. മികച്ച പ്രതികരണം നേടി ആദ്യ ദിനം മുന്നേറുമ്പോൾ ഇപ്പോൾ പത്താൻ ഓണ്‍ലൈനില്‍ ചോര്‍ന്നതായുള്ള റിപ്പോർട്ടുകൾ കൂടി എത്തുകയാണ്. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പത്താൻ. ഏറെ നാളുകൾക്ക് ശേഷം ഷാരൂഖ് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ വ്യാജ പതിപ്പിന്റെ ചോർച്ച ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമോ എന്നതാണ് അണിയാറക്കാർ അശങ്കയോടെ നോക്കിക്കാണുന്നത്.

'ബോയ്കോട്ട്' ആഹ്വാനങ്ങൾക്കും കാവി വിവാദങ്ങൾക്കുമിടെയാണ് നിറഞ്ഞ സദസ്സിൽ രാജ്യമൊട്ടാകെ ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ചിത്രം പത്താൻ റിലീസിനെത്തിയത്. വലിയ സ്വീകാര്യതയും പിന്തുണയുമാണ് ഇന്ത്യൻ സിനിമാ ലോകം ചിത്രത്തിന് നൽകുന്നത്. തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പെടെ ട്രെയ്‌ലർ പങ്കുവച്ച് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു. ഒരു ആക്ഷൻ പാക്ക്ഡ് ചിത്ര കൂടിയാണ് പത്താൻ.

Story Highlights: Sharukh khan deepika padukone movie pathaan leaked online

Next Story