Top

തനിക്കായി ഏതെങ്കിലും സ്ക്രിപ്റ്റുണ്ടോ എന്ന് ഷാരൂഖ്; രാജ്‌കുമാർ ഹിറാനിയുടെ മറുപടി; 'ഡങ്കി' അനൗൺസ്‌മെന്റ്

തപ്‌സി പന്നുവാണ് സിനിമയിലെ നായിക. ചിത്രം അടുത്ത വർഷം ഡിസംബർ 22ന് റിലീസ് ചെയ്യും.

19 April 2022 11:37 AM GMT
ഫിൽമി റിപ്പോർട്ടർ

തനിക്കായി ഏതെങ്കിലും സ്ക്രിപ്റ്റുണ്ടോ എന്ന് ഷാരൂഖ്; രാജ്‌കുമാർ ഹിറാനിയുടെ മറുപടി; ഡങ്കി അനൗൺസ്‌മെന്റ്
X

ഷാരൂഖ് ഖാനും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്തു. 'ഡങ്കി' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഷാരൂഖും രാജ്‌കുമാർ ഹിറാനിയും ഒന്നിച്ചുളള രസകരമായ വീഡിയോയിലൂടെയാണ് സിനിമയുടെ അനൗൺസ്‌മെന്റ്.

രാജ്‌കുമാർ ഹിറാനിയുടെ ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകളിലേക്ക് ഷാരൂഖ് ഖാൻ നോക്കി നിൽക്കുമ്പോൾ ഹിറാനി താരത്തിനടുത്തേക്ക് വരുന്നു. തനിക്ക് യോജിക്കുന്ന സ്ക്രിപ്റ്റ് ഉണ്ടോ എന്ന് ഷാരൂഖ് ചോദിക്കുന്നു. തന്റെ പക്കൽ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്നും അതിൽ തമാശയും റൊമാൻസുമെല്ലാം ഉണ്ടെന്നും ഹിറാനി പറയുന്നു. തുടർന് സിനിമയുടെ ടൈറ്റിലും അനൗൺസ് ചെയ്യുന്നതാണ് വീഡിയോ.

തപ്‌സി പന്നുവാണ് സിനിമയിലെ നായിക. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെയും രാജ്‌കുമാർ ഫിലിംസിന്റെയും ബാനറിൽ ഗൗരി ഖാനും രാജ്‌കുമാർ ഹിറാനിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം ഡിസംബർ 22ന് റിലീസ് ചെയ്യും.

story highlights: sharukh khan and rajkumar hirani movie named as dunki

Next Story