Top

സംവിധായകനുമായി അഭിപ്രായ വ്യത്യാസം; ഷാരൂഖ് ഖാന്റെ 'ഡങ്കി'യിൽ നിന്നും ഛായാഗ്രാഹകൻ പിന്മാറി

'ലവ് ആജ് കൽ 2', 'സർക്കാർ', 'സർക്കാർ രാജ്' തുടങ്ങിയ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.

12 July 2022 11:39 AM GMT
ഫിൽമി റിപ്പോർട്ടർ

സംവിധായകനുമായി അഭിപ്രായ വ്യത്യാസം; ഷാരൂഖ് ഖാന്റെ ഡങ്കിയിൽ നിന്നും ഛായാഗ്രാഹകൻ പിന്മാറി
X

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'ഡങ്കി'യിൽ നിന്നും ഛായാഗ്രാഹകൻ അമിത് റോയ് പിന്മാറി. സംവിധായകൻ രാജ്‌കുമാർ ഹിറാനിയുമായുള്ള അഭിപ്രായ വ്യത്യസങ്ങളെ തുടർന്നാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയത് എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഞാൻ ഇനി ഡങ്കി ചെയ്യുന്നില്ല. 18-19 ദിവസങ്ങളോളം ഞാൻ സിനിമയുടെ ഭാഗമായിരുന്നു. രാജ്‌കുമാർ ഹിറാനിയുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഞാൻ സിനിമയിൽ നിന്നും പിന്മാറി' അമിത് റോയ് പറഞ്ഞു. 'ലവ് ആജ് കൽ 2', 'സർക്കാർ', 'സർക്കാർ രാജ്' തുടങ്ങിയ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.

രാജ്‌കുമാർ ഹിറാനിയുടെ 'പികെ', 'ത്രീ ഇഡിയറ്റ്സ്' തുടങ്ങിയ സിനിമകളിൽ വർക്ക് ചെയ്ത സി കെ മുരളീധരൻ ആയിരിക്കും ഡങ്കിയുടെ പുതിയ ഛായാഗ്രാഹകൻ. രാജ്‌കുമാർ ഹിറാനിയും ഷാരൂഖും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് നായിക. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെയും രാജ്‌കുമാർ ഫിലിംസിന്റെയും ബാനറിൽ ഗൗരി ഖാനും രാജ്‌കുമാർ ഹിറാനിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം ഡിസംബർ 22ന് റിലീസ് ചെയ്യും.

story highlights: shahrukh khan's dunki's dop quit from the movie

Next Story