Top

'അവളുടെ ആദ്യ പ്രണയം ഞാനല്ല'; ഭാര്യക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഷാഹിദ് കപൂര്‍

2016ല്‍ ആയിരുന്നു ഷാഹിദ് കപൂറിന്റെയും മിറ രാജ്പുത്തിന്റെയും വിവാഹം

15 Jan 2022 3:53 PM GMT
ഫിൽമി റിപ്പോർട്ടർ

അവളുടെ ആദ്യ പ്രണയം ഞാനല്ല; ഭാര്യക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഷാഹിദ് കപൂര്‍
X

പ്രണയത്തിന് മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അത് സമയവും കാലവുമില്ലാതെ കടന്നുവരും, അതും പല വട്ടം. അത്തരത്തില്‍ തന്റെ ഭാര്യയുടെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. ഭാര്യ മിറിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് ഷാഹിദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

തന്റെ ഭാര്യയുടെ ആദ്യ പ്രണയം താനല്ലെന്നും രണ്ടാമത്തെ പ്രണയമാണെന്നും ഷാഹിദ് കുറിച്ചു. ഒപ്പം മിറയുടെ ആദ്യ കാമുകനെയും താരം പരിചയപ്പെടുത്തുന്നു. ഷാഹിദില്‍ നിന്നും അകലം പാലിച്ച് ഫോണില്‍ കളിക്കുന്ന മിറ വീഡിയോ പകര്‍ത്തിയത് പോലും അറിഞ്ഞിട്ടില്ല. അവളുടെ ആദ്യ പ്രണയം ഫോണ്‍ ആണെന്നും താന്‍ രണ്ടാം പ്രണയം ആയതിനാല്‍ കുഴപ്പമില്ലെന്നും ഷാഹിദ് കുറിച്ചു.

2016ല്‍ ആയിരുന്നു ഷാഹിദ് കപൂറിന്റെയും മിറ രാജ്പുത്തിന്റെയും വിവാഹം. വിവാഹ സമയത്ത് മിറയുടെ പ്രായം 21 വയസായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും മിഷ, സെയ്ന്‍ കപൂര്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

മോഡലായി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ഷാഹിദ് സിനിമയിലേക്കെത്തുന്നത്. 2003ലാണ് ഷാഹിദ് നായകനായ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. ആദ്യം ചിത്രമായ ഇഷ്‌ക് വിസ്‌കിലൂടെ ബോളിവുഡിന്റെ ശ്രദ്ധ നേടാന്‍ ഷാഹിദിന് കഴിഞ്ഞു. പിന്നീട് നടി കരീന കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ബോളിവുഡ് വന്‍ ചര്‍ച്ചയായ പ്രണയത്തിന് മൂന്ന് വര്‍ഷക്കാലം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പിന്നീടാണ് മിറയുമായുള്ള വിവാഹം.

Next Story

Popular Stories