Top

'കെജിഎഫി'നൊപ്പം ക്ലാഷിനില്ല; 'ജേഴ്‌സി' അഞ്ചാമതും റിലീസ് നീട്ടി

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബീസ്റ്റും ഏപ്രിൽ 13ന് റിലീസ് ചെയ്യുന്നുണ്ട്.

11 April 2022 7:56 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫിനൊപ്പം ക്ലാഷിനില്ല; ജേഴ്‌സി അഞ്ചാമതും റിലീസ് നീട്ടി
X

ഷാഹിദ് കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം 'ജേഴ്‌സി'യുടെ റിലീസ് നീട്ടിവെച്ചു. ഏപ്രിൽ 14ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ഏപ്രിൽ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. അഞ്ചാം തവണയാണ് സിനിമയുടെ റിലീസ് നീട്ടുന്നത്.

കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രവുമായൊരു ക്ലാഷ് ഒഴിവാക്കാനാണ് റിലീസ് മാറ്റം എന്ന് റിപ്പോർട്ടുകളുണ്ട്. വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബീസ്റ്റും ഏപ്രിൽ 13ന് റിലീസ് ചെയ്യുന്നുണ്ട്.

2019ൽ ഗൗതം തിന്നാനുരിയുടെ സംവിധാനത്തിൽ നാനി നായകനായ ജേഴ്‌സിയുടെ റീമേക്കാണ് ചിത്രം. 30കളിലെത്തിയ ഒരാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മൃണാൾ താക്കൂർ, പങ്കജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദില്‍ രാജു, എസ് നാഗ വംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം അനില്‍ മെഹ്‍ത, എഡിറ്റിംഗ് നവീന്‍ നൂലി, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദര്‍, സ്പോര്‍ട്‍സ് കൊറിയോഗ്രഫര്‍ റോബ് മില്ലര്‍, ആക്ഷന്‍ ഡയറക്ടര്‍ മനോഹര്‍ വര്‍മ്മ.

stroy highlights: shahid kapoor movie jersey release postponed

Next Story

Popular Stories