Top

ഷാരൂഖ്, സൽമാൻ, ഹൃത്വിക് വീണ്ടും ഒന്നിക്കുന്നു

കത്രീന കൈഫ്, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കും

29 Jan 2022 7:02 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ്, സൽമാൻ, ഹൃത്വിക്  വീണ്ടും ഒന്നിക്കുന്നു
X

'പഠാൻ' ചിത്രത്തിലെ ഷാരൂഖ് ഖാനും 'ടൈഗറി'ലെ സൽമാൻ ഖാനും 'വാർ' സിനിമയിലെ ഹൃത്വിക് റോഷനും ഇനി ഒരു സ്‌ക്രീനിൽ എത്തും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ 'വാർ 2' ന് ശേഷമായിരിക്കും ഇവർ ഒന്നിക്കുക എന്ന റിപ്പോർട്ടും ബോളിവുഡിൽ നിന്ന് ലഭിക്കുന്നുണ്ട്.

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം കത്രീന കൈഫ്, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങളും അണിനിരക്കും. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിക്കാൻ പോകുന്ന ചിത്രം പുറത്തു വരൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഈ മൂന്ന് സൂപ്പർ താരങ്ങളുടെ ഓൺ-സ്‌ക്രീൻ മീറ്റിംഗ് ഒരു 'അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം' പോലെയാകും എന്നാണ് ആദിത്യ ചോപ്ര വിശദീകരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ തന്നെ മൂന്ന് മെഗാസ്റ്റാർമാരുടെ ഒരു ബ്ലോക്ക്ബസ്റ്റർ മീറ്റിംഗായിരിക്കും ഇത് എന്നും അതിനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു.

Next Story