ഷാരൂഖിനെ കാണാന്‍ ഇല്ല, സിനിമയില്ല, ട്വിറ്ററില്ല; ഹാഷ്ടാഗ് ക്യാമ്പയിനുമായി ആരാധകര്‍
2018ല്‍ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിന്റെ അവസാന സിനിമ
21 Jan 2022 2:28 PM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാന് എവിടെ? ബോളിവുഡ് സൂപ്പര്‍ താരത്തെ തേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു. 'വി മിസ് യു എസ് ആര് കെ' എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന് ശക്തമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഹാഷ്ടാഗ് ട്രെന്റ്ങ്ങിലാണ്.
ഷാരൂഖ് ഖാന്റെ പഴയ സിനിമകളിലെ രംഗങ്ങളും വൈകാരികമായ സന്ദേശങ്ങളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. '3 വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, സാമൂഹിക മാധ്യമങ്ങളിലും സജീവമല്ല, വളരെയധികം മിസ്സ് ചെയ്യുന്നു. മടങ്ങി വരൂ'എന്നാണ് ഒരു ആരാധകന് ട്വീറ്റ് ചെയ്തത്. കുറെ നാളുകളായി നിങ്ങള്‍ ആരാധകരുമായി ഇടപെടുന്നില്ല, നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്റെ പോസ്റ്റ്.
2018ല്‍ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിന്റെ അവസാന സിനിമ. 2021 സെപ്തംബര്‍ 23നായിരുന്നു ഷാരൂഖിന്റെ അവസാന ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഭാര്യ ഗൗരി ഖാനൊപ്പം അഭിനയിച്ച ഒരു പരസ്യം താരം രണ്ട് ദിവസത്തിന് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റായിരുന്നു ഇത്.
- TAGS:
- Sharukh Khan