Top

സാമന്ത ബോളിവുഡില്‍ സജീവമാകുന്നുവോ?; തപ്‌സി പന്നുവിന്റെ നിര്‍മ്മാണത്തില്‍ നായികയായേക്കും

ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സാമന്ത എന്നും റിപ്പോര്‍ട്ടുകളുണ്ട്

6 July 2022 3:12 AM GMT
ഫിൽമി റിപ്പോർട്ടർ

സാമന്ത ബോളിവുഡില്‍ സജീവമാകുന്നുവോ?; തപ്‌സി പന്നുവിന്റെ നിര്‍മ്മാണത്തില്‍ നായികയായേക്കും
X

ബോളിവുഡ് താരം തപ്‌സി പന്നുവും തെന്നിന്ത്യന്‍ നടി സാമന്തയും ഒന്നിക്കുന്നു. താപ്‌സിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാമന്ത നായികയാകും. 'ശബാഷ് മിതു ദി അണ്‍ഹിയേഡ് സ്റ്റോറി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ തപ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് പേരും ഒരുമിക്കുന്ന ഒരു സിനിമയുണ്ടെന്നും ആവശ്യമെങ്കില്‍ താനും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമെന്നും തപ്‌സി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ബോളിവുഡ് സിനിമയായേക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൂന്ന് സിനിമകളാണ് ഇതുവരെ തപ്‌സിയുടെ നിര്‍മ്മാണത്തിലുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'ശബാഷ് മിതു ദി അണ്‍ഹിയേഡ് സ്റ്റോറി'യാണ് താപ്‌സിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. മിതാലിയായാണ് താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. വിയാകോം 18 സ്റ്റുഡിയോസ് നിര്‍മ്മിച്ച് ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തപ്‌സിയാണ് സിനിമയുടെ നിര്‍മ്മാണം.

'യശോദ', 'ശാകുന്തളം' തുടങ്ങിയ നിരവധി സിനിമകളാണ് സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സാമന്ത എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ദിനേശ് വിജനാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന. 'കാതുവാക്കുലെ രണ്ട് കാതല്‍' ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Story Highlights; Samantha To Lead a Film Under Taapsee Pannu's Production

Next Story