Top

'പാമ്പ് കടിച്ചത് മൂന്ന് തവണ, എന്നാൽ ഇപ്പോൾ പ്രശ്നമില്ല'; പ്രതികരണവുമായി സൽമാൻ ഖാൻ

മഹാരാഷ്ട്രയിലെ പാൻവെലിലെ തന്റെ ഫാം ഹൗസിൽ വെച്ചാണ് നടന് പാമ്പ് കടിയേറ്റത്.

27 Dec 2021 6:19 AM GMT
ഫിൽമി റിപ്പോർട്ടർ

പാമ്പ് കടിച്ചത് മൂന്ന് തവണ, എന്നാൽ ഇപ്പോൾ പ്രശ്നമില്ല; പ്രതികരണവുമായി സൽമാൻ ഖാൻ
X

ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടൻ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പാമ്പ് തന്നെ മൂന്ന് തവണ കടിച്ചു എന്ന് സൽമാൻ ഖാൻ പറയുന്നു.

ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ തന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ല എന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സല്‍മാന്‍ പറയുന്നു.

'ഒരു പാമ്പ് എന്റെ ഫാം ഹൗസിലേക്ക് കടന്നു വന്നു. ഞാൻ അതിന്റെ വടി കൊണ്ട് പുറത്തേക്ക് മാറ്റാൻ നോക്കി. പതിയെ അതെന്റെ കൈകളിലേക്ക് എത്തി. എന്നെ മൂന്ന് തവണ കടിച്ചു. അത് അൽപ്പം വിഷമുള്ള തരം പാമ്പായിരുന്നു. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല', സൽമാൻ ഖാൻ പറഞ്ഞു.

മഹാരാഷ്ട്രയിലെ പാൻവെലിലെ തന്റെ ഫാം ഹൗസിൽ വെച്ചാണ് നടന് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്. നടനെ ഉടൻ തന്നെ മുംബൈയിലെ കോമതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ നടൻ വീട്ടിൽ വിശ്രമത്തിലാണ്.

ഫാമിലെ പ്രധാന സിറ്റിം​ഗിന് പുറത്തുള്ള പൂന്തോട്ടത്തിൽ വെച്ചാണ് നടനെ പാമ്പ് കടിച്ചത്. കാടും വൻമരങ്ങളുമെല്ലാം നിറഞ്ഞ സൽമാൻ ഖാന്റെ ഫാം വളരെ വലുതാണ്. ഫാമിൽ പാമ്പുകളുടെ സാന്നിധ്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തന്റെ ജോലിക്കാരോട് പാമ്പ് കടിയേൽക്കാതെ സൂക്ഷിക്കണമെന്ന് നടൻ മുന്നറിയിപ്പും നൽകിയിരുന്നു.

Next Story